ചെൽസിയെ പരാജയപ്പെടുത്തി,റാഫീഞ്ഞ ഇനി ബാഴ്സക്ക് സ്വന്തം!

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെ അടുത്ത സീസണിൽ എഫ് സി ബാഴ്സലോണയുടെ ജേഴ്സിയിൽ കാണാം.താരത്തിന്റെ കാര്യത്തിൽ ലീഡ്സ് യുണൈറ്റഡും ബാഴ്സയും ഇപ്പോൾ എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും ബാഴ്സയും തമ്മിലായിരുന്നു താരത്തിനു വേണ്ടി പ്രധാനമായും പോരാട്ടം നടത്തിയിരുന്നത്.കുറച്ചു മുമ്പേ ചെൽസി ലീഡ്‌സിന് നൽകിയ ഓഫർ അവർ സ്വീകരിച്ചിരുന്നു. എന്നാൽ റാഫീഞ്ഞ ചെൽസിയിലേക്ക് ചേക്കേറാൻ വിസമ്മതിക്കുകയായിരുന്നു.താരത്തിന്റെ ആഗ്രഹം എന്നുള്ളത് ബാഴ്സക്ക് വേണ്ടി കളിക്കുക എന്നുള്ളതായിരുന്നു.

അങ്ങനെ ബാഴ്സ ഈയിടെ റാഫീഞ്ഞക്ക് വേണ്ടിയുള്ള ബിഡ് വർദ്ധിപ്പിക്കുകയായിരുന്നു.ആകെ 67 മില്യൺ യുറോയായിരുന്നു താരത്തിന് വേണ്ടി ബാഴ്സ വാഗ്ദാനം ചെയ്തിരുന്നത്.ഈ ഓഫർ ലീഡ്‌സ് യുണൈറ്റഡ് അംഗീകരിച്ചതോടെയാണ് ഡീൽ യാഥാർത്ഥ്യമായത്.

നേരത്തെ തന്നെ ബാഴ്സയുമായുള്ള പേർസണൽ ടെംസ്‌ ഒക്കെ റാഫീഞ്ഞ അംഗീകരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ തന്നെ ബാഴ്സയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം റാഫീഞ്ഞ വെളിപ്പെടുത്തിയിരുന്നു.2027 വരെയുള്ള ഒരു കരാറിലായിരിക്കും താരം ഒപ്പ് വെക്കുക. ഏതായാലും താരത്തിന്റെ വരവ് ബാഴ്സക്ക് ഏറെ ഗുണകരമാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *