ചെൽസിയെ തകർത്തു,ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ച് യുണൈറ്റഡ്.
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൃഗീയമായ ആധിപത്യമാണ് പുലർത്തിയത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ യുണൈറ്റഡ് ഗോൾ വേട്ട ആരംഭിച്ചു.ഹെഡറിലൂടെ കാസമിറോയാണ് ഗോൾ നേടിയത്. പിന്നീട് ആദ്യ പകുതിയുടെ അവസാനത്തിലാണ് ആന്റണി മാർഷ്യലിന്റെ ഗോൾ പിറന്നത്.ജേഡൻ സാഞ്ചോയായിരുന്നു ഇതിന് അസിസ്റ്റ് നൽകിയത്.
73ആം മിനിറ്റിൽ യുണൈറ്റഡിന് അനുകൂലമായി ലഭിക്കുകയായിരുന്നു. അത് ബ്രൂണോ പിഴവുകൾ ഒന്നും കൂടാതെ ചെൽസിയുടെ വലയിലേക്ക് എത്തിച്ചു.78ആം മിനുട്ടിൽ റാഷ്ഫോർഡ് കൂടി ഗോൾ നേടിയതോടെ ചെൽസിയുടെ നാണക്കേട് പൂർത്തിയാവുകയായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഫെലിക്സാണ് ചെൽസിയുടെ ആശ്വാസഗോൾ നേടിയത്.
Cutting through the defence with precision 👌@Casemiro 👉 @Sanchooo10 👉 @AnthonyMartial 🥅#MUFC || @RemingtonUK
— Manchester United (@ManUtd) May 25, 2023
37 മത്സരങ്ങളിൽ നിന്ന് 72 പോയിന്റ് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.യുണൈറ്റഡ് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം ചെൽസി പന്ത്രണ്ടാം സ്ഥാനത്താണ് ഉള്ളത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ചെൽസിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.