ചെൽസിയെ കീഴടക്കിയ പോലെ പിഎസ്ജിയെയും ലിവർപൂളിനെയും തോൽപ്പിക്കാനുള്ള പ്ലാൻ ഞങ്ങളുടെ കൈവശമുണ്ട് : ജീസസ്!

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ കീഴടക്കിയിരുന്നത്. സൂപ്പർ താരം ഗബ്രിയേൽ ജീസസായിരുന്നു സിറ്റിയുടെ വിജയഗോൾ നേടിയത്. എന്നാൽ ഇനിയും സിറ്റിക്ക് നേരിടാനുള്ളത് രണ്ട് വമ്പൻമാരെയാണ്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയും അതിനുശേഷം പ്രീമിയർ ലീഗിൽ ലിവർപൂളുമാണ് സിറ്റിയുടെ എതിരാളികൾ. എന്നാൽ ഈ രണ്ട് ടീമുകളെയും പരാജയപ്പെടുത്താനുള്ള പ്ലാൻ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടിരിക്കുകയാണിപ്പോൾ ഗബ്രിയേൽ ജീസസ്. അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ചെൽസി ഒരു സ്ട്രോങ്ങ്‌ ടീമായിരുന്നു. അവർക്കെതിരെ മൂന്ന് പോയിന്റുകൾ നേടുക എന്നുള്ളത് തന്നെ ഒരു നേട്ടമാണ്.പക്ഷേ ഞങ്ങൾ കോൺഫിഡൻസോട് കൂടി കളിച്ചു. ഇനിയും ഇങ്ങനെ കളിക്കേണ്ടതുണ്ട്.ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്ന് ബുദ്ധിമുട്ടേറിയ മത്സരങ്ങളാണ് നേരിടേണ്ടിവരുന്നത്. നിലവിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്കെതിരെയുള്ള മത്സരം ഞങ്ങൾ പൂർത്തിയാക്കി.ഇനി ചാമ്പ്യൻസ് ലീഗിലെ പ്രധാനപ്പെട്ട ഫേവറേറ്റുകൾക്കെതിരെയാണ് ഞങ്ങൾക്ക്‌ കളിക്കേണ്ടത്.ഈ സമ്മറിൽ ഒരുപാട് മികച്ച താരങ്ങളെ അവർ സൈൻ ചെയ്തു.ഒരു കരുത്തുറ്റ ടീമാണ് പിഎസ്ജി.അതിന് ശേഷം ഞങ്ങൾക്ക്‌ ലിവർപൂളിനെ നേരിടണം.കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവർ മികച്ച ടീമാണ്.ഞങ്ങൾക്കറിയാം ഇതൊരു ബുദ്ധിമുട്ടേറിയ ആഴ്ച്ചയാണെന്ന്.പക്ഷെ അവരെ പരാജയപ്പെടുത്താനുള്ള പ്ലാൻ ഞങ്ങളുടെ കയ്യിൽ ഉണ്ട്.അത് വെച്ച് ഞങ്ങൾ ഈ മത്സരങ്ങളിൽ വിജയിക്കാൻ ശ്രമിക്കും ” ഇതാണ് ജീസസ് പറഞ്ഞത്.

വരുന്ന ചൊവ്വാഴ്ച രാത്രിയാണ് പിഎസ്ജിയും സിറ്റിയും ഏറ്റുമുട്ടുന്നത്. എംഎൻഎം ത്രയത്തെയായിരിക്കും സിറ്റി നേരിടേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *