ചെൽസിയെ കാൽച്ചുവട്ടിലാക്കി എൻസോ,പ്രശംസിച്ച് മറ്റൊരു സഹതാരവും!

അർജന്റീനയുടെ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിലേക്ക് എത്തിയിട്ട് വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമേ ആയിട്ടൊള്ളൂ. റെക്കോർഡ് തുകക്കായിരുന്നു അദ്ദേഹത്തെ ചെൽസി സ്വന്തമാക്കിയത്. മികച്ച പ്രകടനമാണ് അദ്ദേഹം ഇതുവരെ ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിൽ ബോറൂസിയ താരമായ അഡയേമിയെ തടയുന്നതിൽ എൻസോ പരാജയപ്പെട്ടിരുന്നുവെങ്കിലും മികച്ച പ്രകടനം മത്സരത്തിൽ നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

അതുകൊണ്ടുതന്നെ സഹതാരങ്ങളുടെ പ്രശംസകൾ എൻസോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. നേരത്തെ ജോവോ ഫെലിക്സ് പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ ചെൽസിയുടെ ഗോൾകീപ്പറായ കെപ അരിസബലാഗയും ഈ അർജന്റീന താരത്തെ പ്രശംസകൾ കൊണ്ട് മൂടിയിട്ടുണ്ട്. വളരെ ഉയർന്ന ലെവലിൽ ഉള്ള താരമാണ് എൻസോയെന്നും അദ്ദേഹത്തിന്റെ ക്വാളിറ്റി നമുക്ക് കാണാം എന്നുമാണ് ചെൽസി ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്താണ് തന്നെ കൊണ്ട് സാധ്യമാവുക എന്നുള്ളത് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തന്നെ തെളിയിച്ചിട്ടുള്ള താരമാണ് എൻസോ ഫെർണാണ്ടസ്. അദ്ദേഹത്തിന്റെ കഴിവ് എന്താണ് എന്നുള്ളത്,അദ്ദേഹത്തിന്റെ എനർജി എത്രത്തോളം ഉണ്ട് എന്നുള്ളതൊക്കെ നമുക്ക് ഇത്തരം മത്സരങ്ങളിൽ നിന്ന് കാണാൻ കഴിയും.തീർച്ചയായും ടീമിന് ഇനിയും ഒരുപാട് കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിയും.കാരണം അദ്ദേഹം വളരെ ഉയർന്ന തലത്തിൽ കളിക്കുന്ന ഒരു താരമാണ്. ഞങ്ങൾ അദ്ദേഹത്തിൽ ഇനിയും നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് ” ഇതാണ് കെപ പറഞ്ഞിട്ടുള്ളത്.

ചെൽസിയിൽ ഒരു അസിസ്റ്റ് കരസ്ഥമാക്കാൻ എൻസോ ഫെർണാണ്ടസിന് കഴിഞ്ഞിട്ടുണ്ട്. ചെൽസി ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. എന്നിരുന്നാൽ പോലും മികച്ച പ്രകടനം നടത്താൻ എൻസോക്ക് കഴിയുന്നുണ്ട് എന്നുള്ളത് ആരാധകർക്ക് ആശ്വാസകരമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *