ചെൽസിയുടെ മത്സരത്തിനിടെ അടിപൊട്ടി,മുഖത്തടിച്ച് ജാക്ക്സൺ,എല്ലാം കണ്ട് വിശ്രമിച്ച് പാൽമർ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ക്രിസ് വുഡ് നോട്ടിങ്‌ഹാമിന് ലീഡ് നേടിക്കൊടുത്തപ്പോൾ മധുവേക്കയുടെ ഗോൾ ചെൽസിക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.
വളരെയധികം സംഘർഷഭരിതമായിരുന്നു ഈ മത്സരം.ആകെ പതിനൊന്ന് യെല്ലോ കാർഡുകളാണ് മത്സരത്തിൽ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. മാത്രമല്ല നോട്ടിങ്‌ഹാം സൂപ്പർ താരമായ വാർഡ് പ്രൗസിന് റെഡ് കാർഡ് കണ്ട് പുറത്തു പോവേണ്ടി വരികയും ചെയ്തിരുന്നു. ഈ മത്സരത്തിനിടയിൽ രണ്ട് ടീമിലെയും താരങ്ങൾ തമ്മിൽ വലിയ ഒരു സംഘർഷം ഉണ്ടായിട്ടുണ്ട്. ഉന്തും തള്ളുമാണ് ഒരു ടീമിലെയും താരങ്ങൾക്കിടയിൽ നടന്നിട്ടുള്ളത്.
ഇതിനിടയിൽ നിക്കോളാസ് ജാക്സൺ ചെയ്തത് വലിയ വിവാദമായിട്ടുണ്ട്.നോട്ടിങ്‌ഹാം താരമായ മൊറാറ്റോയുടെ കവിളത്ത് അദ്ദേഹം അടിക്കുകയായിരുന്നു.അതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദമായിട്ടുണ്ട്.ജാക്ക്സണ് ഇക്കാര്യത്തിൽ ശിക്ഷ നടപടികൾ നേരിടേണ്ടി വന്നേക്കും എന്നാണ് റൂമറുകൾ.ഒരുപക്ഷേ അദ്ദേഹത്തിന് ബാൻ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഇതിന്റെ ഭാഗമായ മറ്റൊരു വീഡിയോയും വൈറലായിട്ടുണ്ട്. രണ്ട് ടീമിലെയും താരങ്ങൾ തമ്മിൽ വലിയ സംഘർഷത്തിൽ ഏർപ്പെടുമ്പോൾ ചെൽസി സൂപ്പർതാരമായ പാൽമർ അതിലൊന്നും ഇടപെടാൻ പോയിട്ടില്ല എന്നുള്ളത് മാത്രമല്ല മൈതാനത്ത് ഇരുന്നുകൊണ്ട് അതെല്ലാം കണ്ട് വിശ്രമിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇതും സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഏതായാലും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഈ വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. മികച്ച പ്രകടനം നടത്തുന്ന ജാക്ക്സണെ നഷ്ടമായാൽ അത് ചെൽസിക്ക് തിരിച്ചടി തന്നെയായിരിക്കും.