ചെൽസിയുടെ ഭാവി,ഇക്വഡോറിയൻ മെസ്സിയെന്ന് വിശേഷണം, താരതമ്യം ചെയ്യരുതെന്നപേക്ഷിച്ച് കെൻഡ്രി!

ഈയിടെ അവസാനിച്ച അണ്ടർ 20 വേൾഡ് കപ്പിൽ റെക്കോർഡ് കുറിക്കാൻ സാധിച്ചിട്ടുള്ള താരമാണ് കെൻഡ്രി പയസ്. അതായത് ഇക്വഡോറിന് വേണ്ടി ഈ വേൾഡ് കപ്പിൽ ഗോൾ നേടാൻ കെൻഡ്രിക്ക് സാധിച്ചിരുന്നു. കേവലം 16 വയസ്സു മാത്രമാണ് ഈ താരത്തിനുള്ളത്. അണ്ടർ 20 വേൾഡ് കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് കെൻഡ്രി പയസ് സ്വന്തമാക്കിയിട്ടുള്ളത്.

നിലവിൽ പ്രമുഖ ക്ലബ്ബായ ഇന്റിപെന്റിയന്റക്ക് വേണ്ടിയാണ് ഈ യുവതാരം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ഈ താരത്തെ സ്വന്തമാക്കിയിട്ടുണ്ട്. 20 മില്യൺ യൂറോ നൽകിക്കൊണ്ടാണ് ഈ താരത്തിന്റെ കാര്യത്തിൽ കോൺട്രാക്ടിൽ എത്തിയിട്ടുള്ളത്. മധ്യനിര താരമായ കെൻഡ്രി പയസ് 2025 മുതലാണ് ചെൽസിക്ക് വേണ്ടി കളിച്ചു തുടങ്ങുക.

ഇതിനിടെ ഇക്വഡോറിയൻ മെസ്സി എന്നുള്ള വിശേഷണം ഈ യുവ സൂപ്പർതാരത്തിന് ലഭിച്ച കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള താരതമ്യങ്ങളെ അദ്ദേഹം നിരസിച്ചിട്ടുണ്ട്. മെസ്സി മെസ്സിയാണെന്നും കെൻഡ്രി കെൻഡ്രിയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഈ താരത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എന്നെ പലരും ഇക്കഡോറിന്റെ മെസ്സി എന്ന് വിശേഷിപ്പിക്കുന്നത് കണ്ടു.ഞാൻ ഒരിക്കലും ലയണൽ മെസ്സിയുമായി താരതമ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ല.അത്തരത്തിലുള്ള ഒരു വിശേഷണം എനിക്ക് വേണ്ട. ഞാൻ കേവലം കെൻഡ്രി മാത്രമാണ്. ലയണൽ മെസ്സി വളരെ സ്പെഷ്യലായിട്ടുള്ള ഒരു താരമാണ്,ലോകത്തെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്.എനിക്കിപ്പോൾ കേവലം 16 വയസ്സ് മാത്രമേ ആയിട്ടുള്ളൂ.അദ്ദേഹവുമായി താരതമ്യം ചെയ്യരുത്.എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ഇമ്പ്രൂവ് ചെയ്യാനുണ്ട്. ഒരുപാട് എക്സ്പീരിയൻസുകൾ കൈവരിക്കാനുമുണ്ട് ” ഇതാണ് കെൻഡ്രി പയസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ അണ്ടർ 17 വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. രണ്ടു ഗോളുകളും ആറ് അസിസ്റ്റുകളുമായിരുന്നു 15 വയസ്സ് മാത്രം ഉണ്ടായിരുന്ന കെൻഡ്രി നേടിയിരുന്നത്. അതിന് പിന്നാലെയാണ് ചെൽസി താരത്തെ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *