ചെൽസിയുടെ കാര്യത്തിൽ അത്രയധികം ദേഷ്യം എന്റെയുള്ളിലുണ്ട് : വെളിപ്പെടുത്തലുമായി ലുക്കാക്കു!
ഇന്റർമിലാനിലെ തകർപ്പൻ പ്രകടനത്തിന് ശേഷം കഴിഞ്ഞ സീസണിലായിരുന്നു റൊമേലു ലുക്കാക്കു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിലേക്ക് എത്തിയത്. വൻ തുക നൽകിക്കൊണ്ട് ചെൽസി ടീമിലെത്തിച്ച താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാനായില്ല. ഇതോടെ വലിയ വിമർശനങ്ങൾക്ക് ഇരയായ ലുക്കാക്കു ചെൽസി വിട്ടു കൊണ്ട് ലോണിൽ തിരികെ ഇന്ററിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.
ഏതായാലും ചെൽസിയിലെ കഴിഞ്ഞ സീസണിനെ കുറിച്ച് ലുക്കാക്കു ചില കാര്യങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് കഴിഞ്ഞ സീസണിനെ കുറിച്ചോർക്കുമ്പോൾ തനിക്ക് സ്വയം ദേഷ്യം തോന്നുമെന്നും ഈ സീസണിൽ തനിക്ക് പലതും തെളിയിക്കാനുണ്ട് എന്നുമാണ് ലുക്കാക്കു പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Romelu Lukaku reveals nightmare Chelsea spell has given him 'extra motivation' to prove his critics wrong #CFC https://t.co/PSgpX2KO22
— talkSPORT (@talkSPORT) August 11, 2022
” ചെൽസിയോടൊപ്പമുള്ള കഴിഞ്ഞ സീസൺ ശരിക്കും എനിക്ക് ഒരു എക്സ്ട്രാ മോട്ടിവേഷൻ നൽകുന്നുണ്ട്.മുമ്പ് ചെയ്തതിനേക്കാൾ കൂടുതൽ നല്ല രീതിയിൽ ചെയ്യാൻ അത് പ്രേരിപ്പിക്കുന്നു. എനിക്ക് മികച്ച രൂപത്തിലുള്ള പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞാൽ കഴിഞ്ഞ സീസണിൽ സംഭവിച്ചതൊക്കെ ആളുകൾ മറക്കുമെന്ന് ഞാൻ കരുതുന്നു.എനിക്കത് തെളിയിക്കേണ്ടതുണ്ട്. കാരണം അക്കാര്യത്തിൽ അത്രയധികം ദേഷ്യം എന്റെ ഉള്ളിലുണ്ട്. കഴിഞ്ഞ സീസണിൽ ഇന്ററിന് കൂടുതലൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഈ സീസണിൽ അത് തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ചെൽസി എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് തന്നെ മടങ്ങിവന്നത് ” ഇതാണ് ലുക്കാക്കു പറഞ്ഞത്.
കഴിഞ്ഞ പ്രീമിയർ ലീഗിൽ എട്ടു ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.15 ഗോളുകൾ നേടിയ ലുക്കാക്കു തന്നെയായിരുന്നു ചെൽസിയുടെ ടോപ്പ് സ്കോറർ. പക്ഷേ കഴിഞ്ഞ സീസണിനോട് ഇന്റർ വിട്ടതിൽ താൻ ഖേദിക്കുന്നു എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതോടെ ചെൽസി ആരാധകർ തന്നെ താരത്തിനെതിരെ തിരിഞ്ഞിരുന്നു.