ചെൽസിക്ക് അടിതെറ്റി, സിറ്റിക്ക് സമനിലപ്പൂട്ട്, പ്ലയെർ റേറ്റിംഗ് !
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ചെൽസിക്ക് അടിതെറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി വോൾവ്‌സിനോട് പരാജയമറിഞ്ഞത്. നാല്പത്തിയൊമ്പതാം മിനുട്ടിൽ ഒലിവർ ജിറൂദിന്റെ ഗോളിൽ ചെൽസി ലീഡ് നേടിയെങ്കിലും പിന്നീട് വോൾവ്‌സ് തിരിച്ചടിക്കുകയായിരുന്നു. 64-ആം മിനിറ്റിൽ ഡാനിയൽ പോഡൻസിലൂടെ വോൾവ്‌സ് സമനില പിടിച്ചപ്പോൾ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പെഡ്രോ നെറ്റോയുടെ ഗോൾ വോൾവ്‌സിന് വിജയം നേടികൊടുത്തു. ഇതോടെ 22 പോയിന്റുള്ള ചെൽസി അഞ്ചാം സ്ഥാനത്താണ്.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ പെപ്പിന്റെ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നു. വെസ്റ്റ്ബ്രോംവിച്ചാണ് സിറ്റിയെ താഴിട്ടു പൂട്ടിയത്. മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ഗുണ്ടോകൻ സിറ്റിക്ക് ലീഡ് നേടികൊടുത്തുവെങ്കിലും റൂബൻ ഡയസിന്റെ സെൽഫ് ഗോൾ സിറ്റിക്ക് വിനയാവുകയായിരുന്നു. ഇതോടെ സിറ്റി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് മാത്രമാണ് സിറ്റിയുടെ സമ്പാദ്യം. സിറ്റി, ചെൽസി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Tonight's action as Wolves earn three big @premierleague points. #WOLCHE
— Wolves (@Wolves) December 15, 2020
🎥🔥 pic.twitter.com/PaWHCZ37cI
ചെൽസി : 6.53
ജിറൂദ് : 6.9
പുലിസിച്ച് : 7.2
വെർണർ : 6.2
മൗണ്ട് : 6.4
കാന്റെ : 6.3
ഹാവെർട്സ് : 6.1
ചിൽവെൽ : 7.4
സിൽവ : 6.7
സൂമ :6.9
ജെയിംസ് : 6.4
മെന്റി : 6.0
അബ്രഹാം : 6.0-സബ്
കൊവാസിച്ച് : 6.4-സബ്
മാഞ്ചസ്റ്റർ സിറ്റി : 6.76
ജീസസ് : 6.6
ഫോഡൻ : 6.7
ഡിബ്രൂയിൻ : 7.5
സ്റ്റെർലിംഗ് : 7.4
ഗുണ്ടോകൻ : 8.0
റോഡ്രിഗോ : 7.0
മെന്റി : 6.6
അകെ : 6.7
ഡയസ് : 6.2
ക്യാൻസലോ : 6.9
എടേഴ്സൺ : 6.3
അഗ്വേറൊ : 6.1-സബ്
വാൾക്കർ : 6.0-സബ്
Highlights from our draw against the Baggies 🤝
— Manchester City (@ManCity) December 16, 2020
🔷 #ManCity | https://t.co/axa0klD5re