ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, എന്നെ ഒരുപാട് സഹായിച്ചു, ഇവിടെ തുടരുമെന്ന് പ്രതീക്ഷ : റൊണാൾഡോയെ കുറിച്ച് കാസമിറോക്ക് പറയാനുള്ളത്!
ദീർഘകാലം റയലിൽ ഒരുമിച്ച് കളിച്ച സൂപ്പർതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും കാസമിറോയും.ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ നിരവധി നേട്ടങ്ങൾ ഇരുവരും റയലിൽ സ്വന്തമാക്കിയിരുന്നു.പിന്നീട് 2018-ൽ റൊണാൾഡോ ക്ലബ്ബ് വിട്ടതോടെ ഇരുവരും വഴിപിരിയുകയായിരുന്നു. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ ഇരു താരങ്ങളും ഒരിക്കൽ കൂടി ഒരുമിച്ചിട്ടുണ്ട്.
എന്നാൽ റൊണാൾഡോ യുണൈറ്റഡ് വിടുമെന്നുള്ള അഭ്യുഹങ്ങൾ സജീവമാണ്.ഇതിനോട് കാസമിറോ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോയെന്നും അദ്ദേഹം തന്നെ ഇവിടെ ഒരുപാട് സഹായിച്ചെന്നും കാസമിറോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 26, 2022
” ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ പെട്ട ഒരാളെ കുറിച്ചാണ് നമ്മൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു എന്നുള്ളത് റൊണാൾഡോക്കറിയാം. റൊണാൾഡോ ഇവിടെ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം അദ്ദേഹം മികച്ച താരമാണ്. അദ്ദേഹം ടീമിന് ഒരുപാട് ഗോളുകൾ നൽകും. അദ്ദേഹം ഒരു ചാമ്പ്യനാണ്. കൂടാതെ നായകനുമാണ്. ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം.ഞാൻ ഇവിടെ എത്തിയ അന്നുമുതൽ അദ്ദേഹം എന്നെ വളരെയധികം സഹായിക്കുന്നുണ്ട്. അദ്ദേഹം ഇവിടെത്തന്നെ തുടരണമെന്നാണ് ഞാൻ ശരിക്കും ആഗ്രഹിക്കുന്നത് ” ഇതാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനിൽ റൊണാൾഡോയെ ടെൻ ഹാഗ് ഉൾപ്പെടുത്തിയിരുന്നില്ല. റൊണാൾഡോ തന്റെ പഴയ ക്ലബ്ബായ സ്പോർട്ടിംഗ് ലിസ്ബണിലേക്ക് തന്നെ മടങ്ങുമെ
ന്നുള്ള അഭ്യുഹങ്ങളും ഇപ്പോൾ സജീവമാണ്.