ഗർനാച്ചോ : 100% CR7 ഫാൻബോയ്..!
ഇന്നലെ കരബാവോ കപ്പിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനു സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ക്രിസ്റ്റൽ പാലസിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം കാസമിറോ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ നേടിയിരുന്നു.ഗർനാച്ചോ,മാർഷ്യൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.
മത്സരത്തിൽ യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത് അർജന്റൈൻ സൂപ്പർതാരമായ ഗർനാച്ചോയാണ്. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിട്ടിലായിരുന്നു ഈ ഗോൾ. ഈ സീസണിലെ ആദ്യ ഗോളാണ് ഗർനാച്ചോ ഇപ്പോൾ നേടിയിട്ടുള്ളത്. മാത്രമല്ല ഈ ഗോൾ നേടിയതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷനാണ് ഗർനാച്ചോ നടത്തിയിട്ടുള്ളത്.
ALEJANDRO GARNACHO OPENS THE SCORING FOR MAN UNITED!
— ESPN FC (@ESPNFC) September 26, 2023
We've seen this celebration before 🔥 pic.twitter.com/nexpnPPgMl
താഴേക്ക് വിരൽ ചൂണ്ടി കൊണ്ടുള്ള സെലിബ്രേഷനാണ് ഇത്തവണ ഗർനാച്ചോ നടത്തിയിട്ടുള്ളത്. ഞാൻ ഇവിടെയുണ്ട് എന്ന രൂപേണയുള്ള ഒരു സെലിബ്രേഷൻ ആണിത്. ഇതിനുമുൻപും ഒരുപാട് തവണ റൊണാൾഡോയുടെ സെലിബ്രേഷനുകൾ ഇദ്ദേഹം അനുകരിച്ചിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ അനുമതിയോടുകൂടി സ്ലീപ്പിങ് സെലിബ്രേഷൻ ഗർനാച്ചോ നടത്തിയതൊക്കെ വലിയ വൈറലായിരുന്നു.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് റൊണാൾഡോ എന്ന അഭിപ്രായമുള്ള വ്യക്തിയാണ് അർജന്റീനക്കാരനായ ഗർനാച്ചോ. റൊണാൾഡോയുടെ 100% ഫാൻ ബോയ് ആണ് ഗർനാച്ചോ എന്ന് നിസ്സംശയം നമുക്ക് അവകാശപ്പെടാൻ സാധിക്കും.
അതേസമയം സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം പരിശീലകനായ ടെൻ ഹാഗ് ഗർനാച്ചോക്ക് അവസരങ്ങൾ നൽകിയിരുന്നില്ല.ഇതിന്റെ കാരണം പരിശീലകനോട് തന്നെ തേടിയിരുന്നു. മോശം പ്രകടനം കാരണമാണ് അദ്ദേഹത്തെ മാറ്റി നിർത്തിയത് എന്നായിരുന്നു വിശദീകരണമായി കൊണ്ട് പരിശീലകൻ പറഞ്ഞിരുന്നത്.ഗർനാച്ചോ ഇനിയും കൂടുതൽ ഇമ്പ്രൂവ് ആവാൻ ഉണ്ടെന്നും ഒരുപാട് ക്വാളിറ്റിയുള്ള താരമാണ് ഗർനാച്ചോയെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിട്ടുണ്ട്.