ഗർനാച്ചോയുടെ മുഴുവൻ കഴിവും പുറത്ത് വന്നിട്ടില്ല:ടെൻ ഹാഗ്
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് എവർടണെ പരാജയപ്പെടുത്തിയത്.ബ്രൂണോ ഫെർണാണ്ടസ്,റാഷ്ഫോർഡ് എന്നിവരുടെ പെനാൽറ്റി ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടി കൊടുത്തിട്ടുള്ളത്. ഈ രണ്ട് പെനാൽറ്റികളും നേടിക്കൊടുത്തത് അലജാൻഡ്രോ ഗർനാച്ചോയാണ്.
ഈ മത്സരത്തിന് ശേഷം ഗർനാച്ചോയെ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് പ്രശംസിച്ചിട്ടുണ്ട്.അതായത് ഒരുപാട് കഴിവുകൾ ഉള്ള താരമാണ് ഗർനാച്ചോയെന്നും അദ്ദേഹത്തിന്റെ മുഴുവൻ കഴിവും ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.ഗർനാച്ചോ ഇനിയും വർക്ക് ചെയ്യേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"I love to work with Garnacho" 🤝
— Sky Sports Premier League (@SkySportsPL) March 10, 2024
Erik ten Hag paid tribute to Alejandro Garnacho who won both of Man Utd's penalties in their 2-0 win over Everton ✅ pic.twitter.com/vimz0IGVkT
“വെല്ലുവിളികൾ ആവശ്യമുള്ള, വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന ഒരു താരമാണ് ഗർനാച്ചോ. അദ്ദേഹത്തെ ഹൈ ലെവലിലേക്ക് പുഷ് ചെയ്യുക എന്നുള്ളതാണ് ഞങ്ങളുടെ ജോലി.വളരെയധികം കഴിവുള്ള ഒരു താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുഴുവൻ കഴിവും പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്.അതിനുവേണ്ടി അദ്ദേഹം ഓരോ ദിവസവും വർക്ക് ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തെ ആശ്രയിച്ച് തന്നെയാണ് അത് നിലകൊള്ളുന്നത്. ഫോക്കസ് ചെയ്യുക എന്നുള്ളത് ചില യുവ താരങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്,പക്ഷേ ഫോക്കസ് ചെയ്തുകൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ട് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സീസണിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ഗർനാച്ചോ വിഷമിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം മികച്ച പ്രകടനം ക്ലബ്ബിന് വേണ്ടി നടത്തുന്നുണ്ട്. യുണൈറ്റഡിന്റെ അവസാനത്തെ 18 മത്സരങ്ങളിലും ഈ താരം സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.ടെൻ ഹാഗ് വിശ്വാസം അർപ്പിക്കുന്ന ഒരു താരം കൂടിയാണ് ഇദ്ദേഹം.