ഗോൾഡൻ ഷൂ പോരാട്ടം, ക്രിസ്റ്റ്യാനോക്കൊപ്പമെത്തി മെസ്സി!

ഈ സീസണിലെ ഗോൾഡൻ ഷൂ പോരാട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമെത്തി ചിരവൈരിയായ ലയണൽ മെസ്സി.36 പോയിന്റുകൾ നേടിക്കൊണ്ടാണ് ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുന്നത്. കഴിഞ്ഞ എൽചെക്കെതിരെയുള്ള ഇരട്ടഗോളുകൾ നേടിയതാണ് മെസ്സിയെ ക്രിസ്റ്റ്യാനോക്കൊപ്പമെത്താൻ സഹായിച്ചത്.മെസ്സി ലാലിഗയിൽ 18 ഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ സിരി എയിലാണ് 18 ഗോളുകൾ നേടിയിട്ടുള്ളത്. അതേസമയം ബയേണിന്റെ റോബർട്ട്‌ ലെവന്റോസ്‌ക്കിയാണ് ഒന്നാം സ്ഥാനത്ത്‌.26 ഗോളുകൾ നേടിയ താരം 52 പോയിന്റ് നേടികൊണ്ടാണ് ഒന്നാം സ്ഥാനത്ത്‌ തുടരുന്നത്.ജങ്കർ, പെല്ലെഗ്രിനോ എന്നിവർ പിറകിലുണ്ട്. ഇവർ ടോപ് ഫൈവ് ലീഗുകളിൽ അല്ല കളിക്കുന്നത് എന്ന് മാത്രം.34 പോയിന്റ് നേടിയ എർലിങ് ഹാലണ്ടും ഇരുവർക്കും പിന്നിലുണ്ട്.

ഒന്നാം സ്ഥാനത്തുള്ള ലെവന്റോസ്‌ക്കിക്ക് ഇതുവരെ ഗോൾഡൻ ഷൂ നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ ലാസിയോയുടെ സിറോ ഇമ്മോബിലെയായിരുന്നു ഗോൾഡൻ ഷൂ നേടിയത്. അതേസമയം ആറു തവണ നേടിക്കൊണ്ട് റെക്കോർഡ് ഇട്ട താരമാണ് മെസ്സി. നിലവിൽ പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്ന താരങ്ങളുടെ ലിസ്റ്റ് താഴെ നൽകുന്നു.

Robert Lewandowski (Bayern Munich) 52 points

Kasper Junker (Bodo/Glimt) 40,5 points

Amahl Pellegrino (Kristiansund) 37,5 points

Lionel Messi (Barcelona) 36 points

Cristiano Ronaldo (Juventus) 36 points

Andre Silva (Eintracht Frankfurt) 36 points

Paul Ebere Onuachu (Genk) 34,5 points

Erling Haaland (Borussia Dortmund) 34 points

Romelu Lukaku (Inter) 34 points

Mohamed Salah (Liverpool ) 34 points

Leave a Reply

Your email address will not be published. Required fields are marked *