ഗോളോ അസിസ്റ്റോ ഇല്ല, മെസ്സിയും ക്രിസ്റ്റ്യാനോയും സഞ്ചരിക്കുന്നത് ദുർഘടം പിടിച്ച പാതയിൽ!

ഫുട്ബോൾ ലോകത്തെ അടക്കി ഭരിച്ചിരുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂടുമാറിയിരുന്നത്. മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിൽ എത്തിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരികെയെത്തുകയായിരുന്നു.

എന്നാൽ രണ്ട് പേരും ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് നിലവിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്തെന്നാൽ അവസാന നാല് ലീഗ് മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടാൻ ഇരുവർക്കും സാധിച്ചിട്ടില്ല. ഇരുവരുടെയും കരിയറിൽ വളരെ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണിത്.

ലയണൽ മെസ്സി ഇത്‌ വരെ ലീഗ് വണ്ണിൽ നാല് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. എന്നാൽ ഒരു ലീഗിലെ ആദ്യ ഗോളോ അസിസ്റ്റോ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.16 വർഷത്തിന് ശേഷമുള്ള മെസ്സിയുടെ ലീഗിലെ ഏറ്റവും മോശം തുടക്കമാണ് ഇത്‌.ഈ 4 മത്സരങ്ങളിൽ റെന്നസിനോട് പിഎസ്ജി പരാജയപ്പെട്ടപ്പോൾ മാഴ്സെയോട് സമനില വഴങ്ങുകയും ചെയ്തു.അതേസമയം ചാമ്പ്യൻസ് ലീഗിൽ മെസ്സി ഇതിനോടകം 3 ഗോളുകൾ നേടിയിട്ടുണ്ട്.

അതേസമയം പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെയും ക്രിസ്റ്റ്യാനോയുടെയും സ്ഥിതിഗതികൾ പരിതാപകരമാണ്. അവസാന നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ ഗോളോ അസിസ്റ്റോ നേടിയിട്ടില്ല എന്ന് മാത്രമല്ല യുണൈറ്റഡ് വിജയിച്ചിട്ടുമില്ല.3 തോൽവിയും 1 സമനിലയുമായിരുന്നു ഫലം.അതേസമയം യുണൈറ്റഡിനായി ആകെ 6 ഗോളുകൾ നേടാൻ റൊണാൾഡോക്ക്‌ കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ഇരു താരങ്ങളും ഫോം കണ്ടെത്തുമെന്നുള്ള പ്രതീക്ഷയിലാണ് മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *