ഗോളുമായ് സ്ലാട്ടൻ തിരിച്ചെത്തി, നൂറ് തികച്ച് സലാ,ജയം നേടി ലിവർപൂളും എസി മിലാനും!
പ്രീമിയർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനെയാണ് ലിവർപൂൾ കീഴടക്കിയത്. ലിവർപൂളിന് വേണ്ടി സലാ, മാനെ, ഫാബിഞ്ഞോ എന്നിവരാണ് ഗോളുകൾ നേടിയത്.അർനോൾഡ്, തിയാഗോ എന്നിവരാണ് അസിസ്റ്റുകൾ സ്വന്തമാക്കിയത്.60-ആം മിനുട്ടിൽ ലിവർപൂൾ താരം ഹാർവി എലിയോട്ടിന് ഗുരുതര പരിക്ക് മൂലം കളം വിടേണ്ടി വന്നിരുന്നു. ലീഡ്‌സ് യുണൈറ്റഡിന്റെ പാസ്ക്കൽ റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തിരുന്നു.മത്സരത്തിൽ ഗോൾ നേടിയതോടെ പ്രീമിയർ ലീഗിൽ 100 ഗോളുകൾ പൂർത്തിയാക്കാൻ സൂപ്പർ താരം സലാക്ക് സാധിച്ചു.ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
+3 for @LFC #LEELIV pic.twitter.com/4QgUpe94Dz
— Premier League (@premierleague) September 12, 2021
അതേസമയം സിരി എയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എസി മിലാൻ വിജയം നേടി.എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലാസിയോയെയാണ് മിലാൻ പരാജയപ്പെടുത്തിയത്.പരിക്ക് മാറി പകരക്കാരനായി തിരിച്ചു വന്ന സ്ലാട്ടൻ ഗോൾ നേടിയതാണ് മത്സരത്തിന്റെ പ്രധാന ആകർഷണം.റഫയേൽ ലിയോയാണ് ശേഷിച്ച ഗോൾ നേടിയത്. രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് ആന്റെ റെബിച് ആയിരുന്നു.മത്സരത്തിൽ ലഭിച്ച പെനാൽറ്റി മിലാൻ താരം കെസ്സി പാഴാക്കുകയും ചെയ്തിരുന്നു.ജയത്തോടെ മിലാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.