ഗോളും അസിസ്റ്റുകളുമായി സലാ, ഉജ്ജ്വല ജയത്തോടെ ലിവർപൂൾ തുടങ്ങി!
പുതിയ സീസണിലും സലാ തന്റെ ഫോം തുടർന്നപ്പോൾ ലിവർപൂളിന് വിജയത്തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നോർവിച്ചിനെ തകർത്തു കൊണ്ടാണ് ലിവർപൂൾ പ്രീമിയർ ലീഗ് സീസണിന് തുടക്കമിട്ടത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി മിന്നിതിളങ്ങിയ സലായാണ് ലിവർപൂളിന്റെ വിജയശില്പി. ശേഷിച്ച ഗോളുകൾ ഡിയോഗോ ജോട്ട, റോബർട്ടോ ഫിർമിനോ എന്നിവരാണ് നേടിയത്. ജയത്തോടെ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കാൻ യുർഗൻ ക്ലോപിന്റെ സംഘത്തിന് സാധിച്ചു.
Mohamed Salah's game by numbers against Norwich:
— Squawka Football (@Squawka) August 14, 2021
38 touches
7 total duels
5 shots
4 ball recoveries
3 chances created
3 duels won
2 assists
2 shots on target
2 take-ons completed
2 Big Chances Created
1 aerial duel won
1 goal
Directly involved in all three goals. pic.twitter.com/ZYiCqCiXHG
സലാ-മാനെ-ജോട്ട എന്നീ സഖ്യത്തെയായിരുന്നു ക്ലോപ് അണിനിരത്തിയിരുന്നത്.26-ആം മിനിറ്റിലാണ് ലിവർപൂളിന് നോർവിച്ച് പ്രതിരോധപ്പൂട്ട് തകർക്കാൻ പറ്റിയത്. സലായുടെ അസിസ്റ്റിൽ നിന്നും ഒരു ഷോട്ടിലൂടെ ജോട്ടയാണ് ഗോൾ നേടിയത്.ഈ ഗോളിന്റെ ലീഡിലാണ് ലിവർപൂൾ ആദ്യപകുതി അവസാനിപ്പിച്ചതും.പകരക്കാരനായി ഇറങ്ങിയ ഫിർമിനോയാണ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത്.ഈ ഗോളിന് വഴി വെച്ചതും സലാ തന്നെയായിരുന്നു.74-ആം മിനുട്ടിൽ സലായും ഗോൾ കണ്ടെത്തി. ബോക്സിനകത്ത് വീണ് കിട്ടിയ ബോൾ ഒരു തകർപ്പൻ ഷോട്ടിലൂടെ സലാ വലയിൽ എത്തിച്ചപ്പോൾ റെഡ്‌സിന്റെ ഗോൾ പട്ടിക പൂർത്തിയായി.