ഗോളിലാറാടി ജൂലിയൻ ആൽവരസ്,മാഞ്ചസ്റ്റർ സിറ്റിക്കും അർജന്റീനക്കും ആഹ്ലാദം!
ഇന്നലെ കോപ ലിബർട്ടഡോറസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ എട്ട് ഗോളുകൾക്കായിരുന്നു റിവർപ്ലേറ്റ് അലിയൻസ ലിമയെ പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർ സ്ട്രൈക്കറായ ജൂലിയൻ ആൽവരസ് ഗോളിലാറാടിയതാണ് ഇത്തരത്തിലുള്ള ഒരു വമ്പൻ വിജയം റിവർപ്ലേറ്റിന് സമ്മാനിച്ചത്.എണ്ണം പറഞ്ഞ ആറ് ഗോളുകളാണ് ആൽവരസ് നേടിയിട്ടുള്ളത്.
All 6 goals by Julián Álvarez for River Plate! Pep Guardiola and Manchester City have got a real star! pic.twitter.com/hafxbeVg6b
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 26, 2022
മത്സരത്തിന്റെ 15,18,41,54,57,83 മിനുട്ടുകളിലാണ് ആൽവരസ് ക്ലബ്ബിനുവേണ്ടി വലകുലുക്കിയത്.കോപ ലിബർട്ടഡോറസിന്റെ ചരിത്രത്തിൽ ആറ് ഗോൾ ഒരു മത്സരത്തിൽ നേടുന്ന കേവലം രണ്ടാമത്തെ താരം മാത്രമാണ് ആൽവരസ്.1985-ൽ യുവാൻ കാർലോസായിരുന്നു ഈ നേട്ടം കരസ്ഥമാക്കിയിരുന്നത്.
Future Manchester City player Julián Álvarez scores six goals for River Plate in 8-1 win. https://t.co/9v1WHlzTGq
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 26, 2022
താരത്തിന്റെ ഈ മിന്നുന്ന പ്രകടനം അർജന്റീനക്കും മാഞ്ചസ്റ്റർ സിറ്റിക്കും സന്തോഷം പകരുന്ന ഒരു കാര്യമാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ആൽവരസിനെ സ്വന്തമാക്കാൻ സിറ്റിക്ക് സാധിച്ചിരുന്നു. അടുത്ത സീസൺ മുതലായിരിക്കും ആൽവരസ് സിറ്റിക്ക് വേണ്ടി കളിച്ചു തുടങ്ങുക.ഈ തകർപ്പൻ ഫോം സിറ്റിയിലും അർജന്റീനയിലും തുടരുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ ആരാധകരുള്ളത്.