ഗോളടിച്ചിട്ടും കലിപ്പ് തീരാതെ കീൻ,ഹാലന്റിന് പരിഹാസം തന്നെ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഗ്വാർഡിയോൾ,ഹാലന്റ് എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. മത്സരത്തിന്റെ 32ആം മിനുട്ടിൽ ഡി ബ്രൂയിനയുടെ അസിസ്റ്റിൽ നിന്നാണ് ഗ്വാർഡിയോൾ ഹെഡ്ഡറിലൂടെ ഗോൾ നേടിയിട്ടുള്ളത്. പിന്നീട് 71ആം മിനുട്ടിൽ ഡി ബ്രൂയിനയുടെ തന്നെ അസിസ്റ്റിൽ നിന്ന് ഹാലന്റ് ഗോൾ കണ്ടെത്തി.

ഈ സീസണിൽ പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് ഹാലന്റ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റോയ് കീൻ നേരത്തെ ഹാലന്റിനെ പരിഹസിച്ചിരുന്നു. ഇംഗ്ലണ്ടിലെ നാലാം ഡിവിഷനിൽ കളിക്കുന്ന താരത്തെപ്പോലെ എന്നാണ് റോയ് കീൻ പരിഹസിച്ചിരുന്നത്. ഇന്നലത്തെ മത്സരത്തിനു ശേഷവും ഹാലന്റിനെ ഇദ്ദേഹം വെറുതെ വിട്ടിട്ടില്ല. ഇപ്പോൾ രണ്ടാം ഡിവിഷനിൽ കളിക്കുന്നത് താരത്തിന്റെ നിലവാരത്തിലെത്തി എന്നാണ് റോയ് കീൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഹാലന്റ് ഇപ്പോൾ ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട്. ഇപ്പോഴാണ് അദ്ദേഹം രണ്ടാം ഡിവിഷനിലെ താരത്തിന്റെ നിലവാരത്തിൽ എത്തിയത്. ഒരു ഗോൾ സ്കോറർ എന്ന നിലയിൽ അദ്ദേഹം മികച്ച താരമാണ്. അദ്ദേഹത്തിന്റെ ഫിനിഷിംഗ് കോളിറ്റിയിൽ യാതൊരുവിധ സംശയങ്ങളും ഇല്ല.പക്ഷേ അദ്ദേഹം കളിക്കളത്തിൽ എത്തുന്ന സമയത്ത് ഡി ബ്രൂയിനയെ പോലെയുള്ള താരങ്ങളെ അദ്ദേഹത്തിന് ആവശ്യമാണ്. എന്നാൽ മാത്രമാണ് അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കുകയുള്ളൂ. അല്ലാതെ പ്രത്യേകിച്ച് കളിയിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയില്ല ” ഇതാണ് റോയ് കീൻ പറഞ്ഞിട്ടുള്ളത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആകെ 27 മത്സരങ്ങളാണ് ഈ സീസണിൽ ഹാലന്റ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 21 ഗോളുകളും അഞ്ച് അസിസ്റ്റുകളും ഹാലന്റ് സ്വന്തമാക്കിയിട്ടുണ്ട്. പരിക്ക് കാരണം ചില മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.എന്നിരുന്നാലും പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!