ഗാലറിയിൽ കയറി പ്രശ്നമുണ്ടാക്കി, ടോട്ടൻഹാം താരത്തിന് പണികിട്ടി
ഗാലറിയിൽ കയറി ആരാധകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ടോട്ടൻഹാം താരത്തിന് പണി കിട്ടി. ടോട്ടൻഹാമിന്റെ പ്രതിരോധനിര താരമായ എറിക് ഡയറിനാണ് എഫ്എയുടെ വക പണി കിട്ടിയത്. നാല് മത്സരങ്ങളിൽ ബാനും നാല്പതിനായിരം പൗണ്ട് പിഴയുമാണ് താരത്തിന് ലഭിച്ചത്. ഇതോടെ ഇനി വരുന്ന നാല് മത്സരങ്ങളിൽ എറിക് ഡയർ ടോട്ടൻഹാം നിരയിൽ ഉണ്ടാവില്ല. ബേൺമൗത്ത്, ആഴ്‌സണൽ, ന്യൂകാസിൽ യുണൈറ്റഡ്, ലെയ്സസ്റ്റർ സിറ്റി എന്നിവർക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമായേക്കും. താരത്തിന്റെ പ്രവർത്തി മാന്യതക്ക് നിരക്കാത്തതാണ് എന്ന് കണ്ടെത്തിയ എഫ്എ തങ്ങളുടെ റൂൾ ഇ ത്രീ അനുസരിച്ചാണ് താരത്തിന് ശിക്ഷ വിധിച്ചത്.
Tottenham midfielder Eric Dier has been suspended for four matches with immediate effect and fined £40,000 for confronting a fan after their #FACup defeat by Norwich.
— BBC Sport (@BBCSport) July 8, 2020
More 👉 https://t.co/1XvHzwjdLH #thfc #Spurs #bbcfootball pic.twitter.com/B3NaqVZOVy
കഴിഞ്ഞ മാർച്ച് നാലിനായിരുന്നു ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്. എഫ്എ കപ്പിൽ നോർവിചിനെതിരായ മത്സരത്തിൽ തോൽവി രുചിച്ചതിന് ശേഷമാണ് താരം ഗാലറിയിലേക്ക് കേറി ആരാധകനെ കയ്യേറ്റം ചെയ്തത്. തന്റെ സഹോദരനെ ആരാധകർ കയ്യേറ്റം ചെയ്യുന്നത് കണ്ടാണ് താൻ ഇടപെട്ടത് എന്നാണ് എറിക് ഡയറിന്റെ പക്ഷം. എന്നാൽ താരം ചെയ്തത് ഗുരുതരമായ പിഴവാണ് എന്ന് കണ്ടെത്തിയ എഫ്എ അന്വേഷണം പ്രഖ്യാപിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
Eric Dier has been suspended for four matches following his confrontation with a fan after Tottenham's defeat to Norwich back in March ❌ pic.twitter.com/j01a0cZ4tV
— Goal (@goal) July 8, 2020