ഗബ്രിയേൽ ജീസസിന്റെ പോക്ക്,ഗുണകരമാവുക അർജന്റൈൻ സൂപ്പർ താരത്തിന്!

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സൂപ്പർ താരമായ ക്ലബ് വിട്ട കാര്യം പ്രമുഖ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു. മറ്റൊരു പ്രമുഖ പ്രീമിയർലീഗ് ക്ലബ്ബായ ആഴ്സണലിലേക്കാണ് താരം ചേക്കേറുന്നത്. 45 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ആഴ്സണൽ ചിലവഴിക്കുക.

ഏതായാലും താരത്തിന്റെ പോക്ക് യഥാർത്ഥത്തിൽ ഗുണം ചെയ്യുക അർജന്റൈൻ സൂപ്പർതാരമായ ഹൂലിയൻ ആൽവരസിനാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഹൂലിയൻ ആൽവരസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. അടുത്ത സീസൺ മുതലാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചു തുടങ്ങുക.

ജീസസിന്റെ പോക്കോട് കൂടി ഹൂലിയൻ ആൽവരസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. മാഞ്ചസ്റ്റർ സിറ്റിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ അത് കാരണമാവും.നിലവിൽ എർലിംഗ് ഹാലണ്ടിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ഉറപ്പാണ്. അതുകൊണ്ടുതന്നെ തന്റെ സ്ഥാനത്തിന് വേണ്ടി ഹൂലിയൻ ആൽവരസ് പോരാടേണ്ടി വരും.

മാത്രമല്ല മറ്റ് മുന്നേറ്റനിര താരങ്ങളായ റഹീം സ്റ്റെർലിംഗ്,ബെർണാഡോ സിൽവ എന്നിവർക്ക് വേണ്ടിയൊക്കെ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്.ഇവർ ക്ലബ് വിടുകയാണെങ്കിൽ ആൽവരസിന്റെ സാധ്യതകൾ വർദ്ധിക്കുമെന്നാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിന്റെ കണ്ടെത്തൽ. നിരവധി ക്ലബ്ബുകൾ താരത്തെ ലോണിൽ അന്വേഷിച്ചുകൊണ്ട് സിറ്റിയെ സമീപിച്ചിരുന്നു. എന്നാൽ തങ്ങളുടെ അടുത്ത സീസണിലെ പ്രൊജക്റ്റ് ഭാഗമാണ് ആൽവരസ് എന്നുള്ള കാര്യം സിറ്റി അവരെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *