ക്വാളിറ്റി ഇല്ലാത്ത താരങ്ങളെ കൊണ്ടുവന്നു :ടെൻ ഹാഗിന്റെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് വിമർശനം!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക് ടെൻ ഹാഗ് നിരവധി സൂപ്പർതാരങ്ങളെ ക്ലബ്ബിലേക്ക് കൊണ്ടുവന്നിരുന്നു.ആന്റണി,അമ്പ്രബാത്ത്,മേസൺ മൌണ്ട്,ഒനാന,ഹൊയ്ലുണ്ട് എന്നിവരൊക്കെ അതിൽ പെട്ടവരാണ്. എന്നാൽ ഇവർക്കൊന്നും വേണ്ട രൂപത്തിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിൽ പല താരങ്ങൾക്ക് വേണ്ടിയും വലിയ തുക യുണൈറ്റഡ് ചിലവഴിച്ചിരുന്നു.

ഏതായാലും ഇതിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് ഒരു ഫുട്ബോൾ ഏജന്റ് രംഗത്ത് വന്നിട്ടുണ്ട്. ആ വ്യക്തിയുടെ പേര് പ്രമുഖ മാധ്യമമായ അത്ലറ്റിക്ക് വെളിപ്പെടുത്തിയിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ആവശ്യമായ കോളിറ്റികൾ ഇല്ലാത്ത താരങ്ങളെയാണ് ടെൻ ഹാഗ് കൊണ്ടുവന്നത് എന്നാണ് ഇദ്ദേഹം ആരോപിച്ചത്. പ്രീമിയർ ലീഗിന്റെ ക്വാളിറ്റിയേ ഈ പരിശീലകൻ തെറ്റായി വിലയിരുത്തി എന്നും ഏജന്റ് ആരോപിച്ചിട്ടുണ്ട്.ഏജന്റിന്റെ വാക്കുകളെ അത്ലറ്റിക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” പ്രീമിയർ ലീഗിൽ കളിക്കാൻ ആവശ്യമായ ക്വാളിറ്റിയെ തീർത്തും തെറ്റായി വ്യാഖ്യാനിക്കുകയാണ് എറിക് ടെൻ ഹാഗ് ചെയ്തിട്ടുള്ളത്.ഒരു പരിശീലകൻ എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ സമ്മതിക്കുന്നു. പക്ഷേ അയാക്സിലെ സ്പോട്ടിംഗ് ഡയറക്ടർ അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഇതുപോലെ ആകുമായിരുന്നില്ല.പെപ് ഗാർഡിയോളക്ക് മികച്ച ഒരു സ്പോർട്ടിംഗ് ഡയറക്ടർ ഉണ്ട്.എറിക്ക് ടെൻ ഹാഗിന് ആരുണ്ട്? ഇതാണ് ഏജന്റ് പറഞ്ഞിട്ടുള്ളത്.

അതായത് മികച്ച ഒരു സ്പോർട്ടിംഗ് ഡയറക്ടർ ഇല്ലാത്തത് ടെൻ ഹാഗിന് തിരിച്ചടിയായി എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്. ഏതായാലും ടെൻ ഹാഗിന് കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. നിരവധി തോൽവികൾ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ ഈ പരിശീലകനെ മാറ്റണമെന്ന ആവശ്യവും സജീവമാണ്. പക്ഷേ നിലവിൽ യുണൈറ്റഡ് അദ്ദേഹത്തെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *