ക്ലോപ് പോകുന്നതുകൊണ്ട് ലിവർപൂൾ വിടുകയാണോ?സലാ പറയുന്നു
ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഈ സീസൺ അവസാനിക്കുന്നതോടുകൂടി ക്ലബ്ബ് വിടുകയാണ്.ഇനി ലിവർപൂളിന്റെ പരിശീലകസ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നുള്ള കാര്യം ക്ലോപ് തന്നെ പറഞ്ഞിട്ടുണ്ട്. ഇത് ക്ലബ്ബിന് വളരെയധികം ക്ഷീണം ചെയ്യുന്ന കാര്യമാണ്.ക്ലോപ് പോകുന്നത് കൊണ്ടുതന്നെ പല താരങ്ങളും ക്ലബ്ബ് വിടുമെന്ന റൂമറുകൾ ഇപ്പോൾ സജീവമാണ്. അത്തരത്തിലുള്ള ഒരു താരമാണ് മുഹമ്മദ് സലാ.
അദ്ദേഹത്തെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന് താല്പര്യമുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു റെക്കോർഡ് തുക അദ്ദേഹത്തിന് വേണ്ടി അവർ വാഗ്ദാനം ചെയ്യും.സലാ ലിവർപൂൾ വിടാൻ സാധ്യതയുണ്ട് എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ക്ലോപ് പോകുന്നതുകൊണ്ട് താനും പോകും എന്ന റൂമറുകളോട് ഇപ്പോൾ സലാ പ്രതികരിച്ചിട്ടുണ്ട്.ക്ലോപിന്റെ തീരുമാനം തന്നെ സ്വാധീനിക്കില്ല എന്നാണ് സലാ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Mohamed Salah (@MoSalah) March 10, 2024
“ക്ലോപിന്റെ തീരുമാനം എന്നെ സ്വാധീനിക്കില്ല. കാരണം ഇത് ജീവിതമാണ്. ഇത് ജീവിതത്തിന്റെ ഭാഗമാണ്. എല്ലാം ചലിച്ചു കൊണ്ടിരിക്കുന്നു. ഇതിനോടകം തന്നെ ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിട്ടുണ്ട്, ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ ക്ലബ്ബ് വിട്ടിട്ടുണ്ട്. ഒരു ദിവസം എനിക്കും ക്ലബ്ബ് വിടേണ്ടി വരും. പക്ഷേ അതൊരിക്കലും ക്ലോപിന്റെ തീരുമാനം സ്വാധീനിച്ചത് കൊണ്ടായിരിക്കില്ല ” ഇതാണ് മുഹമ്മദ് സലാ പറഞ്ഞിട്ടുള്ളത്.
വരുന്ന സമ്മറിൽ സലാ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ സലാക്ക് സൗദി അറേബ്യയിലേക്ക് പോകാൻ താല്പര്യമുണ്ടായിരുന്നു.എന്നാൽ ലിവർപൂൾ തടസ്സം നിൽക്കുകയായിരുന്നു.പക്ഷേ വരുന്ന സമ്മറിൽ ലിവർപൂൾ തടസ്സം നിന്നേക്കില്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.