ക്ലോപ് എന്നെ മികച്ച പരിശീലകനാക്കി : പെപ്!

പ്രീമിയർ ലീഗിൽ ഇന്ന് ഒരു തീപ്പാറും പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളുമാണ് ഇന്ന് മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് ആൻഫീൽഡിലാണ് മത്സരം അരങ്ങേറുക.

യുർഗൻ ക്ലോപും പെപ് ഗ്വാർഡിയോളയും പരസ്പരം മുഖാമുഖം വരുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണം. ഇത്‌ 22-ആം തവണയാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത്. അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സിറ്റി ലിവർപൂളിനെ കീഴടക്കിയിരുന്നത്. ഏതായാലും മത്സരത്തിന് മുന്നേ ക്ലോപിനെ പ്രശംസിക്കാൻ പെപ് സമയം കണ്ടെത്തിയിരുന്നു. ക്ലോപ് തന്നെ മികച്ച പരിശീലകനാക്കി എന്നാണ് പെപ് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്ലോപ് എന്നെ സഹായിച്ചിട്ടുണ്ട്. ഒരു മികച്ച പരിശീലകനായി വളരാൻ ക്ലോപും അദ്ദേഹത്തിന്റെ ടീമും എന്നെ സഹായിച്ചു.മറ്റൊരു ലെവലിലേക്ക്‌ ചിന്തിക്കാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.സ്വയം തെളിയിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. മികച്ച പരിശീലകനാവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നത് ഞാൻ ചിന്തിച്ചു. അത്കൊണ്ടാണ് ഞാൻ ഇപ്പോഴും പരിശീലകനായി തുടരുന്നത്.ചില പരിശീലകരുണ്ട്. മുന്നോട്ട് പോവാൻ നിങ്ങളെ വെല്ലുവിളിക്കും. അത്തരത്തിലുള്ള ഒരു കോച്ച് ആണ് ക്ലോപ്.ഒരുപാട് തവണ ഞങ്ങൾ പരസ്പരം മുഖാമുഖം വന്നിട്ടുണ്ട്. പല കോമ്പിറ്റീഷനുകളിലും നേർക്കുനേർ വന്നിട്ടുണ്ട്.ഗോളുകൾ നേടാൻ പല വഴികളാണ് ഞങ്ങൾ പരീക്ഷിച്ചതെങ്കിലും മത്സരം ജയിക്കാൻ ഒരേ രീതിയായിരുന്നു ഞങ്ങൾക്ക്‌ രണ്ട് പേർക്കും ഉണ്ടായിരുന്നത് ” പെപ് പറഞ്ഞു.

ഏതായാലും പിഎസ്ജിയോട് പരാജയപ്പെട്ടതിന് ശേഷമാണ് സിറ്റി വരുന്നതെങ്കിൽ പോർട്ടോക്കെതിരെ മികച്ച ജയം നേടിയാണ് ലിവർപൂൾ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *