ക്ലോപിന്റെ വഴിയേ പോവില്ല,തുടരുമെന്നറിയിച്ച് പെപ്!
കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടിയായിരുന്നു യുർഗൻ ക്ലോപ് ലിവർപൂളിന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. കുറച്ച് കാലം വിശ്രമ ജീവിതം നയിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ ഈയിടെ അദ്ദേഹം മറ്റൊരു റോളിൽ മടങ്ങിയെത്തിയിരുന്നു.റെഡ് ബുൾസിന്റെ ഗ്ലോബർ സോക്കർ ഹെഡായി കൊണ്ട് അദ്ദേഹം ചുമതല ഏൽക്കുകയായിരുന്നു. പരിശീലക റോൾ ഉപേക്ഷിച്ച് എക്സിക്യൂട്ടീവ് റോളിലേക്കാണ് അദ്ദേഹം തിരഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ്പിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. അതായത് ക്ലോപിനെ പോലെ എക്സിക്യൂട്ടീവ് റോളിലേക്ക് തിരിയുമോ എന്നായിരുന്നു ചോദ്യം. എന്നാൽ പെപ് അത് നിഷേധിച്ചിട്ടുണ്ട്. പരിശീലകനായി കൊണ്ട് തന്നെ താൻ തുടരും എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എനിക്ക് പച്ച പുല്ല് ഇഷ്ടമാണ്.ടൈ കെട്ടി എക്സിക്യൂട്ടീവ് റോളിൽ ഇരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ തന്നെ എന്നിലെ പരിശീലകനെ വിമർശിക്കാറുണ്ട്.എന്നിട്ടും രാവിലെ ഇവിടെ വന്ന് വർക്ക് ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.ഞാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് പരിശീലകനായി കൊണ്ട് തുടരുന്നത്. എല്ലാത്തിനും കുറിച്ചും കൃത്യമായ ധാരണ എനിക്കുണ്ട്.താരങ്ങളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ചൊക്കെ ധാരണയുണ്ട് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവർ വോൾവ്സിനെ പരാജയപ്പെടുത്തിയത്.ഗ്വാർഡിയോൾ,സ്റ്റോൺസ് എന്നിവർ നേടിയ ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് സിറ്റി ഉള്ളത്.