ക്ലബ് വിടുകയാണ് : യുണൈറ്റഡ് സൂപ്പർ താരം തന്നെ അറിയിച്ചതായി റാൾഫിന്റെ വെളിപ്പെടുത്തൽ!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ ആന്റണി മാർഷ്യൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. സ്പാനിഷ് ക്ലബായ സെവിയ്യയിലേക്ക് ചേക്കേറാനാണ് താരമിപ്പോൾ ആഗ്രഹിക്കുന്നത്. ഒരു മാറ്റത്തിന് സമയമായി എന്നുള്ള കാര്യം ആന്റണി മാർഷ്യൽ യുണൈറ്റഡിനെയും പരിശീലകനായ റാൾഫിനെയും അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
റാൾഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. പക്ഷെ ഇതുവരെ ഓഫറുകൾ ഒന്നും താരത്തിനായി വന്നിട്ടില്ലെന്നും വരാത്തിടത്തോളം കാലം മാർഷ്യൽ യുണൈറ്റഡിൽ തന്നെ തുടരുമെന്നുള്ള കാര്യവും റാൾഫ് കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യുണൈറ്റഡ് പരിശീലകൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
He's on his way out of Old Trafford.https://t.co/YqAuOnswvh
— MARCA in English (@MARCAinENGLISH) December 27, 2021
” കഴിഞ്ഞ ദിവസം ഞാനും മാർഷ്യലും ഒരുപാട് നേരം സംസാരിച്ചിരുന്നു.ഇതൊരു മാറ്റത്തിനുള്ള യഥാർത്ഥ സമയമാണെന്നും യുണൈറ്റഡ് വിട്ടു കൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് മാർഷ്യൽ എന്നോട് പറഞ്ഞത്.തീർച്ചയായും അദ്ദേഹത്തിന്റെ ആഗ്രഹം എനിക്ക് മനസ്സിലാക്കാൻ കഴിയും. പക്ഷേ ടീമിലെ സാഹചര്യങ്ങൾ കൂടി നമ്മളൊന്ന് പരിഗണിക്കേണ്ടതുണ്ട്.ഒരു ടീം വിടുക എന്നുള്ളത് താരത്തിന്റെ താല്പര്യത്തെ മാത്രം ആശ്രയിച്ചല്ല, മറിച്ച് ക്ലബ്ബിന്റെ കൂടി താൽപര്യത്തെ ആശ്രയിച്ചാണ് എന്നുള്ള കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു.ഇത് വരെ മറ്റുള്ള ക്ലബ്ബുകളിൽ നിന്നും മാർഷ്യലിന് ഓഫറുകൾ വന്നിട്ടില്ല. വരാത്തിടത്തോളം കാലം അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരും ” ഇതാണ് റാൾഫ് അറിയിച്ചിട്ടുള്ളത്.
2015-ൽ മൊണാക്കോയിൽ നിന്ന് 60 മില്യൺ യൂറോക്കായിരുന്നു മാർഷ്യൽ യുണൈറ്റഡിൽ എത്തിയത്.ക്ലബ്ബിന് വേണ്ടി 268 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ താരം നേടിയിട്ടുണ്ട്.