ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ ഗർനാച്ചോക്ക് നൽകാൻ യുണൈറ്റഡ്!

സമീപകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തകർപ്പൻ പ്രകടനം നേടി കൊണ്ട് കൈയ്യടി നേടിയിട്ടുള്ള താരമാണ് അലജാൻഡ്രോ ഗർനാച്ചോ. പരിശീലകനായ ടെൻ ഹാഗിന് കീഴിൽ ഇപ്പോൾ സ്ഥിര സാന്നിധ്യമാവാൻ ഈ അർജന്റീന യുവ സൂപ്പർ താരത്തിന് സാധിക്കുന്നുണ്ട്. കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബിയിൽ അസിസ്റ്റ് നൽകിക്കൊണ്ട് ഏവരുടെയും കയ്യടി നേടാൻ ഗർനാച്ചോക്ക് കഴിഞ്ഞിരുന്നു.

പക്ഷേ താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഈയിടെ പുറത്തേക്ക് വന്നിരുന്നു.ഗർനാച്ചോയെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് താല്പര്യമുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ മുൻക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡും താരത്തെ തിരികെ ടീമിലേക്ക് എത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്.ഈയൊരു സാഹചര്യത്തിൽ യുണൈറ്റഡ് കൂടുതൽ ജാഗ്രത പുലർത്തിയിരുന്നു. താരത്തിന്റെ കരാർ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടുകയും ചെയ്തിരുന്നു.

മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് കൂടി ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്.അതായത് തങ്ങളുടെ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ കരാർ അലജാൻഡ്രോ ഗർനാച്ചോക്ക് നൽകാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.8 വർഷത്തേക്കുള്ള ഒരു വലിയ കരാറായിരിക്കും യുണൈറ്റഡ് ഈ അർജന്റീന താരത്തിന് ഓഫർ ചെയ്യുക. പക്ഷേ താരം ഇത്രയും വലിയ ഒരു കരാർ സ്വീകരിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

മാത്രമല്ല താരത്തിന് വലിയ ഒരു റിലീസ് ക്ലോസ് വെക്കാനും ഇപ്പോൾ യുണൈറ്റഡിന് പദ്ധതികളുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഈ കാലയളവിൽ ഗർനാച്ചോക്ക് ക്ലബ്ബ് വിടുക എന്നുള്ളത് ക്ലബ്ബിന്റെ അനുമതിയില്ലെങ്കിൽ ബുദ്ധിമുട്ടാവും. അതുകൊണ്ടുതന്നെ ഇത്രയും വലിയ കരാർ സ്വീകരിക്കേണ്ടതില്ലെന്നും മറിച്ച് നാലര വർഷത്തേക്കുള്ള പുതിയ കരാറിൽ ഒപ്പുവച്ചാൽ മതി എന്നുമാണ് താരത്തിന്റെ വൃത്തങ്ങൾ ഗർനാച്ചോക്ക് ഉപദേശം നൽകിയിട്ടുള്ളത്. ഏതായാലും നിലവിൽ ഗർനാച്ചോ കരാർ പുതുക്കാൻ തന്നെയാണ് സാധ്യത. അത് എത്ര വർഷത്തേക്ക് ആയിരിക്കും എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *