ക്രിസ്റ്റ്യൻ റൊമേറോയെ കണ്ട് പഠിക്കൂ:ടോട്ടൻഹാം താരങ്ങളോട് പരിശീലകൻ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് ടോട്ടൻഹാം തോൽവി ഉറപ്പിച്ചിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ അവർ തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ ഫലമായി രണ്ട് ഗോളുകൾ നേടി. പക്ഷേ തോൽവി ഒഴിവാക്കാൻ അവർക്ക് സാധിച്ചില്ല.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ടോട്ടൻഹാമിന് ഏറെ ഫൈറ്റിംഗ് സ്പിരിറ്റോടുകൂടി കളിച്ച താരമാണ് അർജന്റൈൻ ഡിഫന്ററായ ക്രിസ്റ്റ്യൻ റൊമേറോ.അതിന്റെ ഫലമായിക്കൊണ്ട് താരം ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. എന്നാൽ മറ്റുള്ള താരങ്ങൾ ഒന്നും തന്നെ ആ ഫൈറ്റിംഗ് സ്പിരിറ്റ് പ്രകടിപ്പിക്കാത്തതിൽ ടോട്ടൻഹാം പരിശീലകനായ പോസ്റ്റകോഗ്ളൂ ദേഷ്യം പ്രകടിപ്പിച്ചിട്ടുണ്ട്.റൊമേറോയെ കണ്ട് പഠിക്കൂ എന്നാണ് മറ്റു ടോട്ടൻഹാം താരങ്ങളോട് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.പോസ്റ്റകോഗ്ലുവിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣 Ange Postecoglou on Cristian Romero: "Outstanding, World Cup winner mentality.
— Roy Nemer (@RoyNemer) April 28, 2024
"I've got to get what's in him into some of the others…". 🇦🇷 pic.twitter.com/BqZCHSvUVN
“ഈ മത്സരത്തിൽ റൊമേറോ തകർപ്പൻ പ്രകടനം നടത്തി.വേൾഡ് കപ്പ് ജേതാവാണ് അദ്ദേഹം. അദ്ദേഹത്തിൽ നിന്നും ലഭിക്കുന്നതുപോലെയുള്ള പ്രകടനം മറ്റു താരങ്ങളിൽ നിന്നും ലഭിക്കുന്നില്ല. വളരെ ചുരുക്കം ചില താരങ്ങളിൽ നിന്ന് മാത്രമാണ് ലഭിച്ചിട്ടുള്ളത്. മറ്റുള്ള താരങ്ങൾ തീർച്ചയായും അദ്ദേഹത്തെ മാതൃകയാക്കണം.മത്സരഫലം വളരെ നിരാശാജനകമാണ്. പക്ഷേ ആഴ്സണൽ ഇങ്ങനെയൊക്കെയാണ്. അവർ അർഹിച്ചത് തന്നെയാണ് അവർ നേടിയിട്ടുള്ളത് ” ഇതാണ് ടോട്ടൻഹാം പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ടോട്ടൻഹാമിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് അവരിപ്പോൾ ഉള്ളത്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ് ടോട്ടൻഹാം.അടുത്ത മത്സരത്തിൽ ചെൽസിയാണ് അവരുടെ എതിരാളികൾ.