ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടുമോ? ഒടുവിൽ മൗനം വെടിഞ്ഞ് ബ്രൂണോ ഫെർണാണ്ടസ്!

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഒരു സമയമാണിത്.താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ള റൂമറുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.

ഏതായാലും റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരുമെന്നുള്ള സൂചനകളാണ് ബ്രൂണോ ഫെർണാണ്ടസ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീ ട്രെയിനിങ് വേണ്ടി എന്നോടൊപ്പം യുണൈറ്റഡിൽ ഉണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരല്പം വൈകി കൊണ്ടായിരിക്കും അദ്ദേഹം യുണൈറ്റഡിൽ ജോയിൻ ചെയ്യുക. കാരണം അദ്ദേഹത്തിന് പോർച്ചുഗല്ലിന്റെ മത്സരങ്ങൾ ഉണ്ടായിരുന്നു.ഇതിനേക്കാൾ കൂടുതലായി എനിക്കൊന്നും അറിയില്ല. പക്ഷേ എല്ലാവർക്കും അവരവരുടെ ഭാവിയെ കുറിച്ചറിയാം. റൊണാൾഡോയെ പോലെ ഇത്രയധികം മൂല്യമുള്ള ഒരു താരത്തെ നഷ്ടപ്പെടുത്താൻ യുണൈറ്റഡ് തയ്യാറാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല ” ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.

റൊണാൾഡോ യുണൈറ്റഡിൽ തന്നെ ഉണ്ടാവുമെന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്. കഴിഞ്ഞ സീസണിലായിരുന്നു റൊണാൾഡോ യുവന്റസ് വിട്ട് കൊണ്ട് യുണൈറ്റഡിൽ തിരിച്ചെത്തിയത്.ആകെ 24 ഗോളുകൾ യുണൈറ്റഡിന് വേണ്ടി കരസ്ഥമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞ സീസണിൽ സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *