ക്രിസ്റ്റ്യാനോ ഒരു ‘ജയന്റ്’: പ്രശംസിച്ച് ടെൻ ഹാഗ്!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് എറിക് ടെൻ ഹാഗിനെ നിയമിച്ച വിവരം ക്ലബ്ബ് നേരത്തെ തന്നെ അറിയിച്ചിരുന്നു. അടുത്ത സീസണിലാണ് അദ്ദേഹം യുണൈറ്റഡിന് തന്ത്രങ്ങളോതുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. മാത്രമല്ല അടുത്ത സീസണിൽ കിരീടങ്ങൾ നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയും റൊണാൾഡോ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഇതിന് മറുപടിയായി കൊണ്ട് ടെൻ ഹാഗ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ജയന്റാണ് അഥവാ അതികായനാണ് എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ ടീമിനൊപ്പം നിർത്താൻ താൻ ഇഷ്ടപ്പെടുന്നുവെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി ടെലിഗ്രാഫിനോട് സംസാരിക്കുകയായിരുന്നു ടെൻഹാഗ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erik ten Hag calls Cristiano Ronaldo 'a giant' in clearest hint of ongoing, key Manchester United role
— Telegraph Football (@TeleFootball) May 16, 2022
https://t.co/ZIs803x6H9
” റൊണാൾഡോക്കൊപ്പം വർക്ക് ചെയ്യുന്നതിനെയാണ് ഞാനിപ്പോൾ നോക്കിക്കാണുന്നത്.അദ്ദേഹമൊരു ജയന്റാണ്. അതിന് കാരണം അദ്ദേഹം ഇതുവരെ തെളിയിച്ച കാര്യങ്ങളാണ്. അദ്ദേഹം ഇപ്പോഴും വളരെയധികം ആഗ്രഹങ്ങളുള്ള വ്യക്തിയാണ്.തീർച്ചയായും അദ്ദേഹത്തെ ടീമിനൊപ്പം നിർത്തുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഈ വർഷം അദ്ദേഹം യുണൈറ്റഡിന് വളരെ പ്രധാനപ്പെട്ട ഒരു താരമായിരുന്നു. അദ്ദേഹത്തിന് വളരെ മികച്ച കണക്കുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
അടുത്ത സീസണിൽ ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ തന്നെ തുടരുമെന്നുള്ള സൂചനകളായാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്.