ക്രിസ്റ്റ്യാനോയെ മെസ്സിയിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ത്? മുൻ താരം പറയുന്നു!

ഫുട്ബോൾ ലോകത്തെ അതികായൻമാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇരുവരുടെയും ടീമുകളായ പിഎസ്ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ഇരു താരങ്ങൾക്കും ഇപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

ഏതായാലും മുൻ യുവന്റസ് താരമായ പൗലോ ഡി കാനിയോ ഇരുവരെയും ഒന്ന് താരതമ്യം ചെയ്തിട്ടുണ്ടിപ്പോൾ.അതായത് ടീമിനോടുള്ള ആത്മാർത്ഥത മെസ്സിക്ക് കുറവാണെന്നും എന്നാൽ ക്രിസ്റ്റ്യാനോയുടെ മനോഭാവം മറ്റൊന്നാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കാനിയോയുടെ വാക്കുകൾ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റയലിനെതിരെയുള്ള മത്സരം അവസാനിച്ച സമയത്ത് മെസ്സി മുടിയിൽ തലോടിക്കൊണ്ട് നടന്നകന്നു. യാതൊരു വികാരങ്ങളും മെസ്സിയിൽ നമുക്ക് കാണാൻ സാധിച്ചിരുന്നില്ല. ഇനി ക്രിസ്റ്റ്യാനോയിലേക്ക് നോക്കൂ. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്തി. എന്നാൽ അദ്ദേഹം പോർച്ചുഗൽല്ലിലേക്ക് പോയി തിരികെ വന്നു. എന്നിട്ട് ഒരു ഹാട്രിക് നേടി. അതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം. അത് ടാലെന്റിന്റെ കാര്യത്തിലുള്ള വ്യത്യാസം അല്ല.മറിച്ച് ആത്മാവും ഹൃദയവും കൊണ്ട് സ്വയം കെട്ടിപ്പടുക്കുന്നതിലുള്ള വ്യത്യാസമാണ്. മെസ്സി ചിലപ്പോൾ മത്സരത്തിൽ അലസനാണ്. അത് മുമ്പ് അർജന്റീനയുടെ ദേശീയ ടീമിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.ആരാധകർക്ക് വേണമെങ്കിൽ മെസ്സിയെ കൂവി വിളിക്കാം.കാരണം ഒരു അത്ഭുതമെന്നോണമാണ് മെസ്സിയെ സൈൻ ചെയ്തത്. എന്നാൽ മെസ്സിയുടെ ആറ്റിറ്റ്യൂഡ് വ്യത്യസ്തമായിരുന്നു ” ഇതാണ് കാനിയോ പറഞ്ഞത്.

ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ദീർഘ കാലത്തിനു ശേഷം ഒരു സീസൺ കീരീടമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നേക്കും.അതേസമയം പിഎസ്ജിയുടെ പ്രതീക്ഷകൾ ലീഗ് വണ്ണിൽ മാത്രമായി ചുരുങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *