ക്രിസ്റ്റ്യാനോയെ മാത്രം കുറ്റപ്പെടുത്തുന്നു : റൂണിക്കെതിരെ സാഹ!
ഈയിടെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയിൻ റൂണി സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ചത്.ക്രിസ്റ്റ്യാനോയെ സൈൻ ചെയ്തത് യുണൈറ്റഡിന് വേണ്ടത്ര ഗുണം ചെയ്തില്ലെന്നും യുവതാരങ്ങളെയാണ് യുണൈറ്റഡ് ആവിശ്യമുള്ളത് എന്നായിരുന്നു റൂണി പറഞ്ഞിരുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയ വഴി ഇതിന് മറുപടി നൽകിയിരുന്നു.അസൂയയുള്ളവൻ എന്നാണ് ക്രിസ്റ്റ്യാനോ റൂണിയെ വിശേഷിപ്പിച്ചത്.എന്നാൽ റൂണിയും ഇതിന് പരിഹാസരൂപേണ മറുപടി നൽകിയിരുന്നു,മെസ്സിക്കൊഴികെ എല്ലാവർക്കും ക്രിസ്റ്റ്യാനോയോട് അസൂയയാണ് എന്നായിരുന്നു റൂണി പറഞ്ഞിരുന്നത്.ഏതായാലും ഈ വാഗ്വദം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.
ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരമായ ലൂയിസ് സാഹ റൊണാൾഡോയെ പിന്തുണച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.അതായത് എല്ലാത്തിനും റൊണാൾഡോയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നാണ് സാഹ ആരോപിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Rooney's comments have not gone down well #mufc https://t.co/EJzCT536An
— Man United News (@ManUtdMEN) April 8, 2022
” എനിക്കൊന്നും മനസ്സിലാവുന്നില്ല, ഞാൻ ഒരൽപം ഞെട്ടലിലുമാണ്. എല്ലാവരും റൊണാൾഡോയെ ലക്ഷ്യം വെച്ച് കുറ്റപ്പെടുത്തുന്നു.ക്രിസ്റ്റ്യാനോയുടെ ചുറ്റും യുവതാരങ്ങളെ വെച്ച് എന്ത്കൊണ്ട് ടീമിനെ ബിൽഡ് ചെയ്ത് കൂടാ? അവർ റൊണാൾഡോയിൽ നിന്ന് പഠിക്കുകയും ഇമ്പ്രൂവ് ആവുകയും ചെയ്യട്ടെ.അവർ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവർ ക്ലബ്ബിന് വേണ്ടി കളിക്കാൻ അർഹരല്ല എന്നാണർത്ഥം.പലപ്പോഴും ക്രിസ്റ്റ്യാനോയാണ് ത്യാഗിയാവുന്നത്. വിമർശനങ്ങൾക്ക് കീഴിലും അദ്ദേഹം നല്ല രൂപത്തിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്യാറുള്ളത്. ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല രൂപത്തിൽ കളിച്ചിട്ടില്ല.അതിന് റൊണാൾഡോയെ മാത്രം ടാർഗെറ്റ് ചെയ്ത് കുറ്റപ്പെടുത്തുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല ” ഇതാണ് സാഹ പറഞ്ഞത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയിൻ റൂണിയും യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചവരാണ്. ഇരുവർക്കുമൊപ്പം മൂന്ന് സീസണുകൾ കളിക്കാൻ സാഹക്കും സാധിച്ചിട്ടുണ്ട്.