ക്രിസ്റ്റ്യാനോയെ തിരികെയെത്തിക്കൽ സ്വപ്നമാണ്,പക്ഷേ : സ്പോർട്ടിങ് പരിശീലകൻ പറയുന്നു
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നുള്ള റൂമറുകൾ വളരെയധികം സജീവമാണ്. വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ഈ സീസണിൽ റൊണാൾഡോക്ക് കളിക്കാൻ ലഭിച്ചിട്ടുള്ളൂ. മാത്രമല്ല റൊണാൾഡോയും പരിശീലകനും തമ്മിലുള്ള ബന്ധം തകർന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡും റൊണാൾഡോയെ ഈ ജനുവരിയിൽ ഒഴിവാക്കാൻ ആലോചിക്കുന്നുണ്ട്.
പക്ഷേ താരം എങ്ങോട്ട് ചേക്കേറും എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ഒരു വിഷയം. താരത്തിന്റെ മുൻ ക്ലബ്ബായ സ്പോർട്ടിങ് ലിസ്ബണിലേക്ക് റൊണാൾഡോ തിരിച്ചെത്തും എന്നുള്ള റൂമറുകൾ ഇപ്പോൾ സജീവമാണ്. എന്നാൽ ഈ റൂമറകളുടെ ഇപ്പോൾ സ്പോർട്ടിംഗ് പരിശീലകൻ പ്രതികരിച്ചിട്ടുണ്ട്. അതായത് റൊണാൾഡോയെ തിരികെ എത്തിക്കൽ സ്വപ്നമാണെന്നും പക്ഷേ അദ്ദേഹത്തിന്റെ സാലറി ക്ലബ്ബിന് താങ്ങാൻ കഴിയില്ല എന്നുമാണ് പരിശീലകനായ റൂബൻ അമോറിം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 26, 2022
” റൊണാൾഡോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്.അദ്ദേഹം ഒരു ടോപ്പ് താരം തന്നെയാണ്.ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്, അദ്ദേഹംസ്പോർട്ടിംഗ് ലിസ്ബണിലേക്ക് തിരിച്ചെത്തുമോ എന്നുള്ളത്.പക്ഷേ അവരോട് എനിക്ക് പറയാനുള്ളത് അദ്ദേഹം ഇപ്പോൾ യുണൈറ്റഡ് താരമാണ് എന്നുള്ളതാണ്.റൊണാൾഡോയെ ഇങ്ങോട്ട് തിരിച്ചെത്തിക്കുക എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ അദ്ദേഹത്തിന്റെ സാലറി താങ്ങാനുള്ള പണം നമ്മുടെ കൈവശമില്ല.അദ്ദേഹം യുണൈറ്റഡിൽ ഹാപ്പിയാണ് എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ കളിക്കാൻ അവസരം ലഭിക്കാത്തത് മാത്രമാണ് പ്രശ്നം ” ഇതാണ് സ്പോർട്ടിംഗ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അച്ചടക്ക നടപടി മൂലം കഴിഞ്ഞ മത്സരത്തിൽ നിന്നും റൊണാൾഡോയെ ടെൻ ഹാഗ് പുറത്താക്കിയിരുന്നു. എന്നാൽ താരം ഇപ്പോൾ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.