ക്രിസ്റ്റ്യാനോയെ ടെൻഹാഗ് ഒഴിവാക്കിയത് ശരിയായ തീരുമാനം:മക്ലാരൻ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻഹാഗും തമ്മിൽ സംഭവിച്ച വിവാദങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്.ക്രിസ്റ്റ്യാനോയെ പലപ്പോഴും ഈ പരിശീലകൻ ബെഞ്ചിൽ ഇരുത്തുകയായിരുന്നു. ഇതോടെ പരിശീലകനെതിരെയും ക്ലബ്ബിനെതിരെയും റൊണാൾഡോ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചു.ഇതോടെ താരത്തിന് ക്ലബ്ബ് വിടേണ്ടിവന്നു. പിന്നീട് സൗദി അറേബ്യയിലേക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയത്.

മുൻപ് ടെൻഹാഗിന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് പ്രവർത്തിച്ച വ്യക്തിയാണ് മക്ലാരൻ. റൊണാൾഡോയെ ഒഴിവാക്കിയ വിഷയത്തിൽ അദ്ദേഹം ടെൻഹാഗിനെ പിന്തുണച്ചിട്ടുണ്ട്.റൊണാൾഡോയെ ഒഴിവാക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്നും ടെൻഹാഗിന്റെ നിലവാരത്തിലുള്ള താരമായിരുന്നില്ല ക്രിസ്റ്റ്യാനോ എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മക്ലാരന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ടെൻഹാഗ് ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.വളരെ നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം അതിനെ കൈകാര്യം ചെയ്തത്.ടെൻഹാഗ് ഒരു സ്റ്റാൻഡേർഡ് ഉണ്ടാക്കിയിട്ടുണ്ട്.ഒരു കളി ശൈലി ഉണ്ടാക്കിയിട്ടുണ്ട്.അതിന് അനുയോജിച്ച താരമായിരുന്നില്ല റൊണാൾഡോ. അതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. അതുകൊണ്ടാണ് റൊണാൾഡോയെ അദ്ദേഹം പുറത്തിരുത്തിയത്. മറ്റു പലരും റൊണാൾഡോയെ വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ടെൻഹാഗ് അങ്ങനെയുള്ള ഒരാൾ അല്ല.അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ വഴിയുണ്ട്.അതുകൊണ്ടാണ് മറ്റു താരങ്ങളിൽ ശ്രദ്ധ നൽകാൻ അദ്ദേഹം തീരുമാനിച്ചത് “ഇതാണ് മുൻ അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

യുണൈറ്റഡ് വിട്ട ശേഷവും മാസ്മരിക പ്രകടനം തുടരാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.ഈ സീസണിൽ ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രത്യേകിച്ച് പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിൽ വളരെ മോശം നിലയിലായിരുന്നു അവർ പ്രീമിയർ ലീഗിൽ ഫിനിഷ് ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *