ക്രിസ്റ്റ്യാനോയെ ഒഴിവാക്കേണ്ടതില്ല : ടെൻഹാഗിന് ഉപദേശവുമായി ഡച്ച് ഇതിഹാസം!
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് എറിക് ടെൻഹാഗിനെ ഔദ്യോഗികമായി നിയമിച്ചിരുന്നു. അടുത്ത സീസൺ മുതലാണ് അദ്ദേഹം യുണൈറ്റഡിനെ പരിശീലിപ്പിച്ചു തുടങ്ങുക.യുണൈറ്റഡിൽ അദ്ദേഹം വലിയൊരു അഴിച്ചുപണി നടത്താൻ തന്നെ സാധ്യതകളുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അദ്ദേഹത്തിന്റെ പ്രൊജക്റ്റിൽ ഉൾപ്പെടുത്തുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.
ഏതായാലും എറിക് ടെൻഹാഗിന് ഡച്ച് ഇതിഹാസമായ വാൻ ബേസ്റ്റൻ ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.റൊണാൾഡോയെ ടീമിൽ നിന്നും ഒഴിവാക്കേണ്ട യാതൊരുവിധ കാരണങ്ങളും ഇല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.കഴിഞ്ഞ നോർവിച്ചിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ ഹാട്രിക്ക് നേടിയിരുന്നു.ആ പ്രകടനമാണ് വാൻ ബേസ്റ്റൻ കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 26, 2022
“കഴിഞ്ഞ നോർവിച്ചിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ ചെയ്തതുപോലെ ചെയ്യുകയാണെങ്കിൽ അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കേണ്ട ആവശ്യമില്ല.രണ്ടോ മൂന്നോ ഗോളുകൾ സ്ഥിരമായി നേടുകയാണെങ്കിൽ അദ്ദേഹം ടീമിൽ തന്നെ വേണം. അദ്ദേഹത്തിന്റെതായ പ്രകടനം എപ്പോഴും പുറത്തെടുക്കുന്ന ഒരു താരമാണ് റൊണാൾഡോ. അത് അദ്ദേഹം നൽകുന്നിടത്തോളം കാലം ടീമിൽ അദ്ദേഹത്തിന് സ്ഥാനം നൽകണം.18-കാരനായ ഒരു താരത്തിൽ നിന്നും ലഭിക്കുന്നത് ക്രിസ്റ്റ്യാനോയോട് ആവശ്യപ്പെടാൻ കഴിയില്ല എന്നുള്ള കാര്യവും ടെൻഹാഗ് മനസ്സിലാക്കണം. തീർച്ചയായും റൊണാൾഡോ ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്. അദ്ദേഹം ഹാർഡ് വർക്ക് ചെയ്യുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. കാരണം ടെൻ ഹാഗ് അദ്ദേഹത്തിൽ അത്രത്തോളം സ്വാധീനം ചെലുത്തും ” ഇതാണ് വാൻ ബേസ്റ്റൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ മികച്ച രൂപത്തിൽ തന്നെയാണ് ക്രിസ്റ്റ്യാനോ കളിച്ചു കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ 16 ഗോളുകളും 3 അസിസ്റ്റുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.