ക്രിസ്റ്റ്യാനോയുടെ വീഡിയോസ് കുറെയധികം കാണുന്നുണ്ട് എന്ന് തോന്നുന്നു:ഗർനാച്ചോയെ കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എവർടണെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റൈൻ യുവ സൂപ്പർതാരമായ ഗർനാച്ചോ നേടിയ ഗോൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു കിടിലൻ ബൈസൈക്കിൾ കിക്ക് ഗോളായിരുന്നു അദ്ദേഹം നേടിയിരുന്നത്. അതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suii സെലിബ്രേഷനായിരുന്നു താരം നടത്തിയിരുന്നത്.ക്രിസ്റ്റ്യാനോയുടെ വലിയ ഒരു ആരാധകനാണ് ഗർനാച്ചോ.
ഏതായാലും ഈ മത്സരത്തിനുശേഷം സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ഗർനാച്ചോയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ഗർനാച്ചോ റൊണാൾഡോയുടെ വലിയ ആരാധകനാണ് എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ക്രിസ്റ്റ്യാനോയുടെ വീഡിയോസ് അദ്ദേഹം കുറെയധികം കാണുന്നുണ്ട് എന്നാണ് ഇന്നത്തെ ഗോൾ കണ്ടപ്പോൾ തോന്നിയതെന്നുമാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Boom. pic.twitter.com/PyH8Sx4nub
— Alejandro Garnacho FC (@agarnacho17) November 26, 2023
” ഒരു തകർപ്പൻ ഗോൾ തന്നെയാണ് ഗർനാച്ചോ നേടിയിട്ടുള്ളത്. എനിക്ക് തോന്നുന്നത് അദ്ദേഹം ഒരുപാട് ക്രിസ്റ്റ്യാനോയുടെ വീഡിയോ ക്ലിപ്പുകൾ കാണുന്നുണ്ട് എന്നാണ്.അദ്ദേഹം റൊണാൾഡോയുടെ വലിയ ആരാധകനാണ് എന്നത് നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ റൊണാൾഡോയെ പോലെ ആവാൻ അദ്ദേഹത്തിന് ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്. അദ്ദേഹം പതിയെ പതിയെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ലോക ഫുട്ബോൾ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും സ്ഥാനം നേടിയെടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. തീർച്ചയായും അതിനുള്ള കഴിവ് ഗർനാച്ചോക്കുണ്ട്. പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനുണ്ട് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
ഈ സീസണിന്റെ തുടക്കത്തിൽ ഒരല്പം ബുദ്ധിമുട്ടുകൾ ഗർനാച്ചോക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ അർജന്റീന ടീമിൽ ഇടം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.ഫോമില്ലായ്മ തന്നെയായിരുന്നു പ്രശ്നം. എന്നാൽ മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങൾ ആവുമ്പോഴേക്കും മികച്ച പ്രകടനം നടത്തി അദ്ദേഹം തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.