ക്രിസ്റ്റ്യാനോയുടെ വീട് പൊളിക്കണം, ഉത്തരവിറക്കി മേയർ!
സൂപ്പർ താരം ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അത്ര നല്ല കാലമല്ല. ഈ സീസണിൽ യുണൈറ്റഡിലേക്ക് തിരിച്ചെത്തി തകർപ്പൻ പ്രകടനത്തോടെ തുടങ്ങാൻ സാധിച്ചുവെങ്കിലും പിന്നീട് നിറം മങ്ങുകയായിരുന്നു. പ്രത്യേകിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി തോൽവികൾ വഴങ്ങിയത് ക്രിസ്റ്റ്യാനോക്ക് വലിയ വിമർശനങ്ങളാണ് നേടികൊടുത്തത്.
ഏതായാലും മറ്റൊരു മേഖലയിൽ കൂടി റൊണാൾഡോക്ക് ഇപ്പോൾ തിരിച്ചടി നേരിട്ടിട്ടുണ്ട്. എന്തെന്നാൽ താരത്തിന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചു കളയാൻ ഉത്തരവിറങ്ങിയിട്ടുണ്ട്. പോർച്ചുഗല്ലിലെ ഗെറസിൽ സ്ഥിതി ചെയ്യുന്ന വീടാണ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടത്. അനുമതി നൽകിയ പരിധി വിട്ടു കൊണ്ട് വീട് പണിഞ്ഞതാണ് റൊണാൾഡോക്ക് വിനയായത്.2.7 മില്യൺ യൂറോയോളം മൂല്യം വരുന്ന ഒരു വീടാണിത്.മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) October 28, 2021
സ്ഥലത്തെ പ്രാദേശിക മേയറായ മാനുവൽ ടിബോ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “അദ്ദേഹം അവതരിപ്പിച്ച പ്രൊജക്റ്റിന് ഞങ്ങൾ അനുമതി നൽകിയിരുന്നു. എന്നാൽ ആ പ്രൊജക്റ്റ് അല്ല അവിടെ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ” ഇതാണ് അദ്ദേഹം പറഞ്ഞത്.
മുമ്പ് താരത്തിന്റെ ലിസ്ബണിൽ ഉള്ള വീടിന്റെ ടെറസിനും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ആ വീട് സഹതാരമായ പെപെക്ക് വിറ്റു എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിപ്പോഴും ക്രിസ്റ്റ്യാനോയുടെ പേരിൽ തന്നെയാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.