ക്രിസ്റ്റ്യാനോയുടെ പ്രതികരണത്തിന് ലൈക്ക് ചെയ്തു,ഗർനാച്ചോക്ക് ആരാധകരിൽ നിന്നും സമ്മിശ്ര പ്രതികരണം!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻഹാഗിനെതിരെ വിമർശനം ഉന്നയിച്ചത് കൊണ്ടായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ലബ്ബ് വിടേണ്ടിവന്നത്.എന്നാൽ കഴിഞ്ഞ ദിവസവും അദ്ദേഹം യുണൈറ്റഡ് പരിശീലകനെ വിമർശിച്ചിട്ടുണ്ട്.ടെൻഹാഗിന്റെ മെന്റാലിറ്റിയെയായിരുന്നു റൊണാൾഡോ ചോദ്യം ചെയ്തിരുന്നത്. മാത്രമല്ല യുണൈറ്റഡിനെ റീബിൽഡ് ചെയ്യണമെങ്കിൽ ക്ലബ്ബിനെ നന്നായി അറിയുന്നവരോട് സഹായം തേടണമെന്നും ടെൻഹാഗിനോട് റൊണാൾഡോ നിർദ്ദേശിച്ചിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് ഗർനാച്ചോ.യുണൈറ്റഡിൽ ഇരുവരും ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ടെൻഹാഗിനെ വിമർശിച്ച ഈ പ്രതികരണത്തിന് ഗർനാച്ചോ ലൈക്ക് ചെയ്തിട്ടുണ്ട്.ഇത് ആരാധകർക്കിടയിൽ സംസാര വിഷയമായിട്ടുണ്ട്. കാരണം ഗർനാച്ചോയുടെ നിലവിലെ പരിശീലകൻ ടെൻഹാഗാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്തത് ശരിയായില്ല എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ശരിയായി എന്ന് വാദിച്ചുകൊണ്ട് മറ്റൊരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. അത്തരത്തിലുള്ള ചില ട്വീറ്റുകൾ നമുക്കൊന്ന് പരിശോധിക്കാം.
” യുണൈറ്റഡിൽ സംഭവിക്കുന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഗർനാച്ചോക്കുണ്ട് ” എന്നാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഒരു ആരാധകൻ എഴുതിയിട്ടുള്ളത്.
” ടെൻ ഹാഗ് മാറേണ്ടതുണ്ട് എന്ന കാര്യം ഗർനാച്ചോക്കറിയാം ” എന്നാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് മറ്റൊരാൾ എഴുതിയിട്ടുള്ളത്.ഗർനാച്ചോ ചെയ്തത് ശരിയായി എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
“ടെൻ ഹാഗ് പറഞ്ഞത് അംഗീകരിക്കാനാവാത്ത കാര്യമാണ്. നമ്മൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്, അല്ലാതെ സ്വാൻസി അല്ല.ഗർനാച്ചോക്ക് നിലവാരമുണ്ട് എന്നാണ് ” ഒരാൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് അഭിപ്രായപ്പെട്ടിട്ടുള്ളത്.
എന്നാൽ ഈ താരത്തിന് എതിരഭിപ്രായങ്ങളും നേരിടേണ്ടി വരുന്നുണ്ട്.”ഗർനാച്ചോക്ക് നമ്മുടെ ഏഴാം നമ്പർ നൽകാത്തത് ശരിയായ തീരുമാനമാണ്.അദ്ദേഹം ഇനിയും വളരാൻ ഉണ്ട്. അദ്ദേഹത്തിന് പക്വത വന്നിട്ടില്ല ” എന്നാണ് താരത്തെ വിമർശിച്ചുകൊണ്ട് ഒരാൾ എഴുതിയിട്ടുള്ളത്.
“ഗർനാച്ചോ ചെയ്തത് മണ്ടത്തരമാണ്.അത് അദ്ദേഹത്തിന്റെ അഹങ്കാരമാണ്.തീർച്ചയായും ഇത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കുക തന്നെ ചെയ്യും ” ഇതാണ് താരത്തെ വിമർശിച്ചുകൊണ്ട് മറ്റൊരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഏതായാലും ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. താരങ്ങളുമായി പലപ്പോഴും വിവാദങ്ങൾ സംഭവിച്ചിട്ടുള്ള പരിശീലകനാണ് ടെൻഹാഗ്.ക്രിസ്റ്റ്യാനോയും സാഞ്ചോയും ക്ലബ്ബ് വിട്ടത് ഈ പരിശീലകനുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു.ഗർനാച്ചോക്കും ഇനി കാര്യങ്ങൾ എളുപ്പമാവില്ല എന്നാണ് പലരുടെയും വിലയിരുത്തൽ.