ക്രിസ്റ്റ്യാനോയുടെ പിൻഗാമിയാവാൻ ഗർനാച്ചോ!
കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. ക്ലബ്ബിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതോടെ കോൺട്രാക്ട് റദ്ദാക്കുകയായിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഐതിഹാസികമായ ഏഴാം നമ്പർ ജേഴ്സിയായിരുന്നു റൊണാൾഡോ അണിഞ്ഞിരുന്നത്. ഈ വരുന്ന സീസണിലേക്ക് ഏഴാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശിയെ വേണം.
അർജന്റൈൻ യുവ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോക്ക് ഈ ഏഴാം നമ്പർ ജേഴ്സി കൈമാറാൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്.മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ 49 ആം നമ്പർ ജേഴ്സിയാണ് ഗർനാച്ചോ അണിയുന്നത്. 18 കാരനായ ഈ താരം യുണൈറ്റഡുമായുള്ള കോൺട്രാക്ട് 5 വർഷത്തേക്ക് കൂടി പുതുക്കിയിരുന്നു.
Alejandro Garnacho will be the new number 7 for Manchester United. Garnacho's brother posted this photo on his Instagram.
— Manchester United Forever (@UnitedLatesNews) June 23, 2023
As we informed you earlier this year, Garnacho will wear the legendary number 7 from next season.
AG7 🔥🔴 pic.twitter.com/EOI5Hb2U5M
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിന് വേണ്ടി ഗർനാച്ചോ അരങ്ങേറ്റം നടത്തിയത്. ഈ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം താരം നടത്തിയിട്ടുണ്ട്. അവസരങ്ങൾ കുറവായിട്ടും പത്ത് ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു. യുണൈറ്റഡ് ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന ഗർനാച്ചോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വലിയ ആരാധകൻ കൂടിയാണ്.
2003-ലായിരുന്നു റൊണാൾഡോക്ക് യുണൈറ്റഡ് ഏഴാം നമ്പർ ജേഴ്സി ആദ്യമായി ലഭിച്ചത്.ക്രിസ്റ്റ്യാനോ പിന്നീട് ടീം വിട്ടതിനുശേഷം ഒരുപാട് പേർ യുണൈറ്റഡ് ഏഴാം നമ്പർ ജേഴ്സി ധരിച്ചു.Michael Owen, Antonio Valencia, Angel Di Maria, Memphis Depay, Alexis Sanchez and Edinson Cavani എന്നിവരൊക്കെ ഈ ഏഴാം നമ്പര്‍ ജേഴ്‌സി ധരിച്ചവരാണ്. പക്ഷേ ഇവർക്കൊന്നും പ്രതീക്ഷക്കൊത്ത് തിളങ്ങാൻ കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.ഏതായാലും ഗർനാച്ചോക്ക് ഏഴാം നമ്പർ ജേഴ്സി ലഭിക്കുമ്പോൾ അദ്ദേഹം അതിനോട് നീതിപുലർത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.