ക്രിസ്റ്റ്യാനോയുടെ പകരക്കാരൻ, കീനിനെയും ഹസാർഡിനെയും ലക്ഷ്യമിട്ട് യുവന്റസ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങൾ സ്വന്തമാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചത്.മൂന്ന് വർഷക്കാലം യുവന്റസിൽ ചിലവഴിച്ച ശേഷമാണ് റൊണാൾഡോ തിരികെ യുണൈറ്റഡിൽ എത്തുന്നത്.
അതേസമയം ക്രിസ്റ്റ്യാനോയുടെ പകരക്കാരനെ എത്രയും പെട്ടന്ന് ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യുവന്റസ്. നിലവിൽ ആ സ്ഥാനത്തേക്ക് അവർ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് എവെർട്ടണിന്റെ താരമായ മോയ്സെ കീനെയാണ്.2011 മുതൽ യുവന്റസിലൂടെ വളർന്നു വന്ന താരമാണ് കീൻ.പിന്നീട് 2019-ൽ 27.5 മില്യൺ യൂറോക്ക് യുവന്റസ് താരത്തെ എവെർട്ടണ് കൈമാറുകയായിരുന്നു.കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ പിഎസ്ജിക്ക് വേണ്ടി കളിച്ച താരം 41 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ കണ്ടെത്തിയിരുന്നു. താരത്തെ വാങ്ങാനുള്ള ഓപ്ഷൻ ഉൾപ്പെടുത്തി കൊണ്ട് ലോൺ അടിസ്ഥാനത്തിൽ എത്തിക്കാനാണ് നിലവിൽ യുവന്റസിന്റെ പദ്ധതി.
😱💥 ¡BOMBAZO! La Juventus se plantea la opción de Hazard ante la marcha de Cristiano https://t.co/2D5Sh01MgW Te lo cuenta @jfelixdiaz
— MARCA (@marca) August 27, 2021
രണ്ട് സ്ട്രൈക്കർമാരെയെങ്കിലും എത്തിക്കണമെന്നാണ് പരിശീലകൻ അലെഗ്രി ആഗ്രഹം. അത്കൊണ്ട് തന്നെ റയൽ സൂപ്പർ താരമായ ഈഡൻ ഹസാർഡിനെയും യുവന്റസ് പരിഗണിക്കുന്നുണ്ട്. ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ്. എംബപ്പേയെ എത്തിക്കാൻ വേണ്ടി റയൽ ഹസാർഡിനെ വിൽക്കാൻ സാധ്യതയുണ്ട് എന്നുള്ള കാര്യം ഗോൾ ഡോട്ട് കോം അറിയിച്ചിരുന്നു. അതേസമയം റയലിൽ ഇതുവരെ ഫോം കണ്ടെത്താൻ കഴിയാത്ത ഹസാർഡിന് ക്ലബ് വിടാനും താല്പര്യമുണ്ട്. താരത്തെ ലോണിൽ വിട്ടു കിട്ടുമോ എന്നാണ് യുവന്റസ് അന്വേഷിക്കുന്നത്. ഇനി ട്രാൻസ്ഫർ ജാലകം അടക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകളിൽ സംശയങ്ങൾ ഉണ്ട്.
പൌലോ ഡിബാല,അൽവാരോ മൊറാറ്റ, കായോ ജോർഗെ എന്നിവർ യുവന്റസിലുള്ള സ്ട്രൈക്കർമാരാണ്.ഫെഡറിക്കോ കിയേസ, ബെർണാഡ്ഷി എന്നിവരും ഈ റോളിൽ കളിക്കാൻ കഴിയുന്നവരാണ്. എന്നിരുന്നാലും സ്‌ട്രൈക്കർമാരെ എത്തിക്കാൻ തന്നെയാണ് യുവന്റസിന്റെ പ്ലാൻ.