ക്രിസ്റ്റ്യാനോയുടെ ജേഴ്‌സി കൈപ്പറ്റുന്നതിൽ നിന്നും മിഡിൽസ്ബ്രോ താരങ്ങൾക്ക് വിലക്ക്!

ഇന്ന് എഫ്എ കപ്പിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നുണ്ട്.എഫ്എ കപ്പിന്റെ നാലാം റൗണ്ടിൽ മിഡിൽസ്ബ്രോയാണ് യുണൈറ്റഡിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ എതിരാളികളായ മിഡിൽസ്ബ്രോയുടെ താരങ്ങൾക്ക് അവരുടെ പരിശീലകനായ ക്രിസ് വൈൽഡർ ഒരു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.അതായത് ക്രിസ്റ്റ്യാനോ ഉൾപ്പടെയുള്ള യുണൈറ്റഡ് താരങ്ങളുടെ ജേഴ്‌സി കളത്തിൽ വെച്ച് കൈമാറുന്നതിനെയാണ് ഇദ്ദേഹം വിലക്കിയിട്ടുള്ളത്.കാഴ്ച്ചകൾ കാണാനല്ല നാം ഓൾഡ് ട്രഫോഡിലേക്ക് പോകുന്നതെന്നും ഇദ്ദേഹം ഓർമിപ്പിച്ചിട്ടുണ്ട്.വൈൽഡറുടെ വാക്കുകൾ മിറർ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിരവധി സൂപ്പർ താരങ്ങൾ ഉള്ള ഒരു ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.പക്ഷെ നാം തകരാൻ പാടില്ല.നമ്മെ വേദനിപ്പിക്കാനും യൂറോപ്പിലെയും പ്രീമിയർലീഗിലെയും ക്ലബുകളെ വേദനിപ്പിക്കുന്നതുമായ ചില അസാമാന്യ താരങ്ങൾ അവർക്കുണ്ട്.ഒരുപാട് പ്രതിഭകളാണ് അവരുടെ ടീമിൽ.പക്ഷെ കാഴ്ച്ചകൾ കാണാനോ ജേഴ്സി കൈമാറാനോ അല്ല നാം അവിടേക്ക് പോകുന്നത്.ഓൾഡ് ട്രഫോഡ് സന്ദർശിക്കുന്നത് ആസ്വദിക്കുന്ന ആളുകളെയല്ല എനിക്ക് വേണ്ടത്.അവർ നമ്മുടെ എതിരാളികളാണ്.നല്ല രൂപത്തിൽ നാം കളിക്കേണ്ടതുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് നാം അപകടം വിതക്കേണ്ടതുണ്ട്. ഒരു സംശയകരമായ കണ്ണുകളോടെ അവർ നമ്മെ നോക്കി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” ഇതാണ് മിഡിൽസ്ബ്രോയുടെ പരിശീലകൻ പറഞ്ഞത്.

മുമ്പ് ഷെഫീൽഡ് യുണൈറ്റഡിനെ വൈൽഡർ പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡിനെ ഓൾഡ് ട്രാഫോഡിൽ കീഴടക്കാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ഇദ്ദേഹത്തിന് കീഴിൽ മിഡിൽസ്ബ്രോ കളിച്ച 12 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *