ക്രിസ്റ്റ്യാനോയും സ്ലാട്ടനും കൂടിച്ചേർന്ന താരമാണ് ഹാലന്റ് : മുൻ താരം

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏർലിങ്‌ ഹാലന്റ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ ഡെർബി പോരാട്ടത്തിൽ മൂന്ന് ഗോളുകളാണ് ഹാലന്റ് യുണൈറ്റഡിനെതിരെ നേടിയത്. 14 ഗോളുകൾ നേടിയ താരം തന്നെയാണ് പ്രീമിയർ ലീഗിലെ ടോപ് സ്കോറർ. 17 ഗോളുകളാണ് ആകെ ഈ സീസണിൽ നേടിയിട്ടുള്ളത്.

ഏതായാലും ഹാലന്റിനെ പ്രശംസിച്ചുകൊണ്ട് മുൻ ഗോൾകീപ്പറായ പീറ്റർ ഷ്‌മൈക്കൽ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്ലാട്ടൻ ഇബ്രാഹിമോവിച്ചും കൂടിച്ചേർന്ന ഒരു സങ്കരയിനം താരമാണ് എർലിംഗ് ഹാലന്റ് എന്നാണ് ഷ്‌മൈക്കൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ബിബിസി റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു മികച്ച സ്ട്രൈക്കറുടെ ഏറ്റവും നല്ല ഭാഗമെന്നുള്ളത് ക്ഷമയാണ്.ഞാൻ ഒരുപാട് മികച്ച സ്ട്രൈക്കർമാർക്കെതിരെ കളിച്ചിട്ടുണ്ട്. അവർ ഒരു അവസരം പാഴാക്കിയാലും അടുത്തതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കും.ക്രിസ്റ്റ്യാനോ റൊണാൾഡോ,ഫിലിപ്പോ ഇൻസാഗി എന്നിവരൊക്കെ അങ്ങനെയായിരുന്നു.പെട്ടെന്ന് അപ്രത്യക്ഷമാവുകയും ഉടൻതന്നെ ഒരു അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു.നിങ്ങൾ ഹാലന്റിലേക്ക് നോക്കുകയാണെങ്കിൽ അദ്ദേഹത്തിന് പല താരങ്ങളെയും നിങ്ങൾക്ക് കാണാൻ കഴിയും.ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്ലാട്ടൻ ഇബ്രാഹിമോവിച്ചും അദ്ദേഹത്തിലുണ്ട്. ഒരു വ്യക്തിയിൽ തന്നെ ഒരുപാട് ടോപ്പ് സ്ട്രൈക്കർമാരെ നമുക്ക് കാണാൻ കഴിയുന്നു. അതുകൊണ്ടാണ് ഹാലന്റ് ഇത്രയധികം അപകടകാരിയാവുന്നത്. ഒരുപാട് ടോപ്പ് സ്ട്രൈക്കർമാർ അടങ്ങിയിട്ടുള്ള ഒരു താരമാണ് ഹാലന്റ് ” ഇതാണ് ഷ്‌മൈക്കൽ പറഞ്ഞിട്ടുള്ളത്.

ഏതായാലും സിറ്റി ഇനി അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ കോപൻഹേഗനെതിരെയാണ് കളിക്കുക.ഹാലന്റ് തന്റെ ഗോളടി തുടരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *