ക്രിസ്റ്റ്യാനോക്ക് അനുയോജ്യനായ പാർട്ണർ : സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡിനോട് ആവശ്യപ്പെട്ട് മുൻ താരം!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക് ടെൻഹാഗ് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിരവധി താരങ്ങളെ ഇപ്പോൾ തന്നെ അദ്ദേഹം ലക്ഷ്യം വെച്ചിട്ടുണ്ട്.മുന്നേറ്റനിരയിലേക്ക് ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിയെ സ്വന്തമാക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
ഏതായാലും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നു ലൂയിസ് സാഹ ഇപ്പോൾ എറിക്ക് ടെൻ ഹാഗിന് ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതായത് ടോട്ടൻഹാമിന്റെ സൂപ്പർ താരമായ ഹാരി കെയ്നിനെ സ്വന്തമാക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊണാൾഡോക്ക് അനുയോജ്യനായ ഒരു പാർട്ണറാണ് കെയ്നെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സാഹയുടെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Manchester United told who to sign to partner Cristiano Ronaldo #MUFC https://t.co/BrJeInubXJ
— Man United News (@ManUtdMEN) May 20, 2022
” മാഞ്ചസ്റ്റർ യുണൈറ്റഡ് പരമാവധി കെയ്നിനെ ടീമിൽ എത്തിക്കാൻ വേണ്ടി ശ്രമിക്കണം. തീർച്ചയായും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ടോപിലേക്ക് എത്തിക്കാൻ കെൽപ്പുള്ള താരമാണ് അദ്ദേഹം. മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ സ്വന്തമാക്കുമോ എന്നുള്ളത് ഞാൻ ഭയന്നിരുന്നു. എന്നാൽ അവർ ഹാലണ്ടിനെ സ്വന്തമാക്കി.യുണൈറ്റഡോ ലിവർപൂളോ കെയ്നിനെ ടീമിൽ എത്തിക്കുകയാണെങ്കിൽ അദ്ദേഹം ഒരു സീസണിൽ മുപ്പതോളം ഗോളുകൾ നേടുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല. തീർച്ചയായും അദ്ദേഹം റൊണാൾഡോക്ക് അനുയോജ്യനായ ഒരു പാർട്ണറായിരിക്കും.കെയ്ൻ സ്പർസിലെ തന്റെ സമയം ആസ്വദിക്കുന്നതാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്.സണ്ണുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് അവിശ്വസനീയമാണ്. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടെല്ലെങ്കിൽ പോലും യുണൈറ്റഡ് ഇപ്പോഴും ആകർഷകമായ ഒരു സ്ഥലമാണ് ” ഇതാണ് സാഹ പറഞ്ഞിട്ടുള്ളത്.
ഈ പ്രീമിയർലീഗിൽ 36 മത്സരങ്ങൾ കളിച്ച ഹാരി കെയ്ൻ 16 ഗോളുകളും 8 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ടോട്ടൻഹാമുള്ളത്.