ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള ക്ഷണം നിരസിച്ച് പ്രീമിയർ ലീഗ് സൂപ്പർ താരം!

നിലവിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ സൂപ്പർ താരങ്ങളെ എത്തിച്ചു കൊണ്ട് ടീമിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബ് ഉള്ളത്.ഒരുപാട് സൂപ്പർ താരങ്ങളെ അവർ ലക്ഷ്യം വെക്കുന്നുണ്ട്.

അതിലൊരു താരമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിന്റെ വിൽഫ്രെഡ് സാഹ. ഈ സീസണിന് ശേഷം ക്രിസ്റ്റൽ പാലസ് വിടാനുള്ള ഒരുക്കത്തിലാണ് താരം ഉള്ളത്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ അൽ നസ്ർ ക്ഷണിച്ചിരുന്നു.മാത്രമല്ല ഓഫർ നൽകുകയും ചെയ്തിരുന്നു.

ഒന്നിലധികം ഓഫറുകൾ നൽകി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതെല്ലാം തന്നെ വിൽഫ്രഡ്‌ സാഹ നിരസിച്ചിട്ടുണ്ട്. മാത്രമല്ല മറ്റു സൗദി അറേബ്യൻ ക്ലബ്ബുകൾ ആയ അൽ ഹിലാൽ,അൽ ഇത്തിഹാദ് എന്നിവരും ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.പക്ഷേ അതിലൊന്നും പുരോഗതിയില്ല.സാഹ യൂറോപ്പിൽ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നത്.സൗദി അറേബ്യയിലേക്ക് വരാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.

ഈ സീസണിൽ ആകെ 6 ഗോളുകൾ മാത്രമാണ് സാഹക്ക് നേടാൻ സാധിച്ചിട്ടുള്ളൂ. പുതിയ കോൺട്രാക്ട് ക്ലബ്ബ് വാഗ്ദാനം ചെയ്തെങ്കിലും സാഹ അത് നിരസിക്കുകയായിരുന്നു.എസി മിലാൻ,ബൊറൂസിയ എന്നിവരാണ് ഇപ്പോൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ച മറ്റു ക്ലബ്ബുകൾ.

Leave a Reply

Your email address will not be published. Required fields are marked *