ക്യാമറക്ക് മുന്നിൽ താരങ്ങളോട് ചൂടാകുന്നു, വിമർശനങ്ങളോട് സർകാസ്റ്റിക്കായി പ്രതികരിച്ച് പെപ്!
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ്പ് ടീമുകൾക്കെതിരെ ബുദ്ധിമുട്ടുന്ന ഒരു മാഞ്ചസ്റ്റർ സിറ്റിയെയാണ് നമുക്ക് ഈ സീസണിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്. പല മത്സരങ്ങളിലും സിറ്റിക്ക് അനുകൂലമായ ഒരു റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പരിശീലകൻ പെപ് പലപ്പോഴും അസംതൃപ്തനായി കൊണ്ടാണ് കാണപ്പെടുന്നത്. മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷമോ മത്സരം അവസാനിച്ച ഉടനെയോ താരങ്ങളോട് വളരെയധികം ദേഷ്യപ്പെടുന്ന ഒരു പെപ്പിനെയാണ് കാണാൻ സാധിക്കുക.
ഇങ്ങനെ ക്യാമറ മുന്നിൽവച്ച് കൊണ്ട് താരങ്ങളോട് ദേഷ്യപ്പെടുന്നതിൽ പെപ്പിന് വലിയ വിമർശനങ്ങൾ ഇപ്പോൾ ഏൽക്കേണ്ടി വരുന്നുണ്ട്. മത്സരം അവസാനിച്ചതിനുശേഷം ഡ്രസിങ് റൂമിൽ വെച്ച് താരങ്ങളോട് ഇക്കാര്യങ്ങൾ പറഞ്ഞാൽ പോരെ? എന്തിനാണ് ജനമധ്യത്തിൽ വെച്ച് സ്വന്തം താരങ്ങളെ ഇങ്ങനെ അപമാനിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരെ ഉയരുന്നത്.അതിനെ വളരെ പരിഹാസരൂപേണ,സർക്കാസ്റ്റിക്കായി കൊണ്ട് പെപ് മറുപടി നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep Guardiola on his intense postgame exchanges with City players:
— B/R Football (@brfootball) April 2, 2024
'I do it for the cameras, for my ego. I'm the most famous person on the team, I need the cameras to go to sleep with incredible satisfaction' 🙃 pic.twitter.com/q4qBre5jkL
” ഞാൻ താരങ്ങളോട് ചെയ്യുന്നത് ക്യാമറക്ക് വേണ്ടിയാണ്.എന്റെ ഈഗോ കാരണമാണ് ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്.ഈ ടീമിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ഞാനാണ്.എനിക്ക് നല്ല രൂപത്തിൽ ഉറങ്ങണമെങ്കിൽ ക്യാമറകൾക്ക് മുൻപിൽ എന്തായാലും ഷോ കാണിച്ചിരിക്കണം “ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ഇത്തരം വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞതയോടു കൂടി തള്ളിക്കളയുകയാണ് പെപ് ചെയ്തിരിക്കുന്നത്.നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ഒന്നാം സ്ഥാനത്ത് ലിവർപൂളും രണ്ടാം സ്ഥാനത്ത് ആഴ്സണലുമാണ് വരുന്നത്. പതിവ് പോലെ ഇത്തവണയും പ്രീമിയർ ലീഗിൽ കിരീട പോരാട്ടം വളരെ കടുത്തതാണ്.