കെയ്നിന്റെ കാര്യത്തിൽ ഒരടിപോലും പിന്മാറാതെ ടോട്ടൻഹാം,ബയേണിന്റെ ഭീമൻ ഓഫറും വേണ്ടെന്ന് വെച്ചു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബയേണിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിട്ടത്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് മികച്ച ഒരു സ്ട്രൈക്കറെ ഇപ്പോൾ ബയേണിന് ആവശ്യമുണ്ട്.ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കറായ ഹാരി കെയ്നിനെയാണ് അവർ കണ്ടു വെച്ചിരിക്കുന്നത്. ഏറെക്കാലമായി താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ബയേൺ നടത്തുന്നുമുണ്ട്.

എന്നാൽ ഇതുവരെ അത് ഫലം കണ്ടിട്ടില്ല. നിരവധി ഓഫറുകൾ കെയ്നിന് വേണ്ടി ബയേൺ ക്ലബ്ബിന് നൽകിയിരുന്നു.അതൊക്കെ നിരസിക്കുകയായിരുന്നു.ഏറ്റവും പുതിയതായി കൊണ്ട് 100 മില്യൺ യൂറോക്ക് മുകളിലുള്ള ഒരു ഓഫർ ടോട്ടൻഹാമിന് നൽകിയിരുന്നു.എന്നാൽ അതും അവർ നിരസിച്ചു കഴിഞ്ഞതായി പ്രമുഖ മാധ്യമമായ ESPN സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്ത വർഷമാണ് കെയ്നിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുക. ഈ കരാർ പുതുക്കാൻ അദ്ദേഹത്തിന് യാതൊരുവിധ ഉദ്ദേശങ്ങളും ഇല്ല. ക്ലബ്ബ് വിടാൻ തന്നെയാണ് അദ്ദേഹത്തിന് താല്പര്യം. പക്ഷേ ടോട്ടൻഹാം അദ്ദേഹത്തിന്റെ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വലിയ ഓഫറുകൾ പോലും ടോട്ടൻഹാം നിരസിക്കുന്നത്. താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ബയേൺ ഉപേക്ഷിച്ചിട്ടില്ല. കൂടുതൽ നീക്കങ്ങൾ നടത്താനുള്ള ഒരുക്കത്തിൽ തന്നെയാണ് ഇപ്പോഴും ഈ ജർമൻ ക്ലബ്ബ് ഉള്ളത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ഹാരി കെയ്ൻ. കഴിഞ്ഞ സീസണിൽ 30 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം പ്രീമിയർ ലീഗിൽ മാത്രമായി നേടിയിരുന്നു. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ എണ്ണം പറഞ്ഞ നാല് ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്. പക്ഷേ ടോട്ടൻഹാമിനൊപ്പം കിരീടങ്ങൾ ഒന്നും നേടാൻ സാധിക്കാത്തതിൽ അദ്ദേഹം കടുത്ത നിരാശനാണ്.

Leave a Reply

Your email address will not be published. Required fields are marked *