കെയ്നിനെ യുണൈറ്റഡ് സൈൻ ചെയ്യാതിരിക്കാൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ മണി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ ക്ലബ്ബ് വിട്ടത്. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. 100 മില്യൺ യൂറോയാണ് ബയേൺ അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചത്.മികച്ച പ്രകടനമാണ് ജർമ്മനിയിൽ ഇപ്പോൾ അദ്ദേഹം നടത്തുന്നത്.

എന്നാൽ ഈ സൂപ്പർതാരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. യുണൈറ്റഡ്ലേക്ക് കെയ്നിനും താല്പര്യമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഹാരി കെയ്നിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാതിരിക്കാൻ കാരണം അവർ ക്ലബ്ബിനകത്ത് നടപ്പിലാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മണി നിയമപ്രചാരമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

അതായത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കിടയിൽ നടപ്പിലാക്കിയ സാലറി ക്യാപ്പാണ് റൊണാൾഡോ മണി റൂൾ എന്നറിയപ്പെടുന്നത്.ഇത് പ്രകാരം യുണൈറ്റഡ് ഓരോ താരങ്ങൾക്കും സാലറിയുടെ കാര്യത്തിൽ നിശ്ചിത അളവ് നിർണയിച്ചിട്ടുണ്ട്. ഒരു ആഴ്ചയിൽ 50000 പൗണ്ട് ഹാരി കെയ്നിന് ചെലവായി കൊണ്ടുവരും. സൈനിങ്‌ ഓൺ ഫീയും ബോണസും ഉൾപ്പെടെയാണിത്. എത്ര അധികം തുക നൽകിക്കൊണ്ട് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ല എന്നത് യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു.

മാത്രമല്ല മുപ്പതുകാരനായ താരത്തെ വിൽക്കുമ്പോൾ വലിയ തുകയൊന്നും ലഭിക്കാൻ സാധ്യതയില്ല.ഇതും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെയ്നിനെ അവർ വേണ്ട എന്ന് വച്ചത്. പകരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്ട്രൈക്കർ പൊസിഷനിലേക്ക് അവർ എത്തിക്കുകയായിരുന്നു.കെയ്ൻ ബയേണിലേക്ക് ചേക്കേറുകയും ചെയ്തു. ജർമൻ ലീഗിൽ 13 മത്സരങ്ങൾ കളിച്ച താരം 18 ഗോളുകളും 5 അസിസ്റ്റുകളും നേടി കൊണ്ട് മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *