കൂട്ടീഞ്ഞോ പ്രീമിയർ ലീഗിലേക്ക്? താരത്തിന് വേണ്ടി രണ്ട് ക്ലബുകൾ രംഗത്ത്!

2018-ലെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോ ലിവർപൂൾ വിട്ട് എഫ്സി ബാഴ്സലോണയിൽ എത്തിയത്. താരത്തിന് വേണ്ടി റെക്കോർഡ് തുകയായിരുന്നു ബാഴ്‌സ ചിലവഴിച്ചിരുന്നത്. എന്നാൽ ഇതുവരെ ഫിലിപ്പെ കൂട്ടീഞ്ഞോക്ക് ബാഴ്‌സയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം.

ഈ ജനുവരിയോട് കൂടി താരം ബാഴ്‌സയിൽ നാല് വർഷങ്ങൾ പൂർത്തിയാക്കും. എന്നാൽ ബാഴ്‌സയെ സംബന്ധിച്ചിടത്തോളം അവർ ജനുവരിയിൽ ടീമിൽ ചില മാറ്റങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ പുതിയ താരങ്ങളെ എത്തിക്കണമെങ്കിൽ വെയ്ജ് ബില്ലിൽ കുറവ് വരുത്തുകയും വേണം. അത്കൊണ്ട് തന്നെ ഫിലിപ്പെ കൂട്ടീഞ്ഞോയെ ഈ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാനാണ് നിലവിൽ ബാഴ്‌സയുടെ പദ്ധതി.

ഇപ്പോഴിതാ കൂട്ടീഞ്ഞോക്ക് വേണ്ടി രണ്ട് പ്രീമിയർ ലീഗ് ക്ലബുകൾ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.അതിലൊന്ന് എവെർട്ടണാണ്. ക്രിയേറ്റീവ് മിഡ്‌ഫീൽഡർ റോളിൽ കളിക്കുന്ന ഹാമിഷ് റോഡ്രിഗസ് ക്ലബ് വിട്ടിരുന്നു. ആ സ്ഥാനത്തേക്ക് കൂട്ടിഞ്ഞോയെ എത്തിക്കാനാണ് എവെർട്ടണിന്റെ പദ്ധതി.

അതേസമയം മറ്റൊരു ക്ലബ് ന്യൂകാസിൽ യുണൈറ്റഡാണ്. നിലവിൽ പുതിയ ഉടമസ്ഥരുടെ കീഴിലാണ് ന്യൂ കാസിൽ യുണൈറ്റഡ് ഉള്ളത്. അത്കൊണ്ട് തന്നെ സൂപ്പർ താരങ്ങളെ എത്തിച്ച് ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ന്യൂകാസിലുള്ളത്. പ്രീമിയർ ലീഗിൽ മുമ്പ് മികച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുത്ത കൂട്ടീഞ്ഞോയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് വലിയൊരു മുതൽക്കൂട്ടാവുമെന്നാണ് ന്യൂകാസിൽ വിശ്വസിക്കുന്നത്.

ഏതായാലും ഈ ക്ലബുകളുടെ ഓഫറുകൾ കൂട്ടീഞ്ഞോ പരിഗണിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണണം. അതേസമയം സാമ്പത്തികപരമായി നോക്കുകയാണെങ്കിൽ ബാഴ്സയെ സംബന്ധിച്ചെടുത്തോളം അവർക്ക് ന്യൂകാസിലിന്റെ ഓഫറിനോടായിരിക്കും കൂടുതൽ താല്പര്യമുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *