കൂട്ടീഞ്ഞോയെ സ്വാപ് ഡീലിലൂടെ ക്ലബിലെത്തിക്കാൻ ആഴ്‌സണൽ

ബ്രസീലിയൻ മധ്യനിര താരം ഫിലിപ്പെ കൂട്ടീഞ്ഞോ ഈ ട്രാൻസ്ഫറിൽ ബാഴ്സ വിടുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായതാണ്. താരത്തെ എത്രയും പെട്ടന്ന് വിറ്റ് ലൗറ്ററോ മാർട്ടിനെസിനെ ക്ലബിൽ എത്തിക്കാനുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാഴ്സയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തുടർന്ന് ബാഴ്‌സ ആഴ്‌സണലിനെ സമീപിച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗണ്ണേഴ്സ് ഒരു സ്വാപ് ഡീലിനുള്ള ശ്രമത്തിലാണ്. ആഴ്‌സണലിന്റെ മധ്യനിര താരം മാറ്റിയോ ഗുണ്ടോസിയെ ഉൾപ്പെടുത്തി കൊണ്ടുള്ള കൈമാറ്റകച്ചവടത്തിനാണ് ആഴ്‌സണൽ ശ്രമിക്കുന്നത്. താരത്തെ ബാഴ്‌സ മുൻപ് നോട്ടമിട്ടതായും ചില മാധ്യമങ്ങൾ അറിയിച്ചിരുന്നു.

തുടക്കത്തിൽ ചെൽസി, ടോട്ടൻഹാം, ന്യൂകാസിൽ എന്നിവരൊക്കെ കൂട്ടീഞ്ഞോയിൽ താല്പര്യം അറിയിച്ചിരുന്നുവെങ്കിലും താരത്തിന്റെ ഉയർന്ന സാലറിയും തുകയും ഈ ടീമുകളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണമാവുകയായിരുന്നു. എന്നാൽ കൂടുതൽ മികവുള്ള മധ്യനിര താരങ്ങളെ ലക്ഷ്യം വെക്കുന്ന ആർട്ടെറ്റക്ക് കൂട്ടീഞ്ഞോയെ തിരികെ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരാനായാൽ പഴയ പോലെ തിളങ്ങാൻ കഴിയുമെന്നാണ് വിശ്വാസം. മാത്രമല്ല മോശം പെരുമാറ്റത്തിന്റെ പേരിൽ അടുത്ത സീസണിലേക്ക് ഗുണ്ടോസിയെ ടീമിൽ ഉൾപ്പെടുത്തുകയില്ലെന്നും ആർടെറ്റ തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്. പക്ഷെ കൂട്ടീഞ്ഞോക്കായി ഭീമൻ തുക മുടക്കിയ കറ്റാലൻമാർ ചെറിയ തുകക്ക് താരത്തെ കൈമാറില്ല എന്നുറപ്പാണ്. കുറഞ്ഞത് അറുപത് മില്യൺ പൗണ്ട് എങ്കിലും ലഭിക്കണം എന്ന നിലപാടിലാണ് ബാഴ്സ. എന്നാൽ സ്വാപ് ഡീൽ മാത്രമേ ഈ അവസരത്തിൽ ആഴ്‌സണലിന് മുന്നിൽ ഓപ്ഷൻ ഒള്ളൂ. അതിനാൽ തന്നെ ഇരുക്ലബുകളും തമ്മിൽ ചർച്ചകൾ ആരംഭിച്ചതായി ഫൂട്ട് മെർകാറ്റോയാണ് റിപ്പോർട്ട്‌ ചെയ്തത്. 2023 വരെ കരാറുള്ള കൂട്ടീഞ്ഞോ എന്തായാലും ഈ സീസണിൽ ടീം വിടുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *