കൂട്ടിഞ്ഞോയെ സ്വന്തമാക്കാൻ ഇനി ടോട്ടൻഹാമും!

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എത്രയും പെട്ടന്ന് ചില താരങ്ങളെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ. വെയ്ജ് ബില്ലിലെ പ്രശ്നങ്ങൾ കാരണം പുതുതായി ടീമിലേക്കെത്തിച്ച ഫെറാൻ ടോറസിനെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഫിലിപ്പെ കൂട്ടീഞ്ഞോയെ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ബാഴ്സയുള്ളത്.

താരത്തിൽ താൽപര്യം പ്രകടിപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രീമിയർലീഗ് ക്ലബ്ബുകൾ രംഗത്തുവന്നിരുന്നു. ന്യൂകാസിൽ യുണൈറ്റഡ്, ആഴ്സണൽ, എവെർട്ടൻ എന്നിവരൊക്ക താരത്തിൽ താല്പര്യം അറിയിച്ച ക്ലബ്ബുകളായിരുന്നു. ഇതിൽ തന്നെ ആഴ്സണലിന്റെ പരിശീലകനായ ആർട്ടെറ്റ താരത്തെ എത്തിക്കാൻ ക്ലബ്ബിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബ് കൂടി കൂട്ടീഞ്ഞോക്കായി രംഗത്ത് വന്നിട്ടുണ്ട്. ടോട്ടൻഹാമാണ് കൂട്ടീഞ്ഞോയെ നോട്ടമിട്ടിരിക്കുന്നത്. അന്റോണിയോ കോന്റെക്ക് കീഴിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ സ്പർസുള്ളത്. ഇതിന്റെ ഭാഗമായി കൊണ്ടാണ് ഫിലിപ്പെ കൂട്ടീഞ്ഞോയിൽ ഇവർ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പക്ഷേ താരത്തിന്റെ ഭീമമായ സാലറി ആണ് ഈ ക്ലബ്ബുകളുടെ മുൻപിൽ തടസ്സമായി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ കൂട്ടിഞ്ഞോയെ ലോണടിസ്ഥാനത്തിൽ എത്തിക്കുന്നതിനാണ് ഇവരൊക്കെ മുൻഗണന നൽകുന്നത്.

മുമ്പ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള താരമാണ് കൂട്ടിഞ്ഞോ. എന്നാൽ ബാഴ്‌സയിൽ കൂട്ടീഞ്ഞോക്ക് അത് തുടരാനായില്ല.ഈ ലാലിഗയിൽ 12 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *