കിരീടം ഞങ്ങളുടെ കൈകളിലല്ല, അവരുടെ കൈകളിലാണ്: തുറന്ന് പറഞ്ഞ് പെപ്
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. കരുത്തരായ ആഴ്സണലാണ് സിറ്റിയെ സമനിലയിൽ തളച്ചത്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ 2 ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല.അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലിവർപൂൾ വിജയം കണ്ടെത്തുകയും ചെയ്തിരുന്നു.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇപ്പോൾ ലിവർപൂളാണുള്ളത്.
ആഴ്സണൽ രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഇതേക്കുറിച്ച് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഇപ്പോൾ കിരീടം തങ്ങളുടെ കൈകളിൽ അല്ലെന്നും ലിവർപൂളിന്റെ കൈകളിലാണ് ഉള്ളത് എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
The entire club is recovering from the Treble hangover.
— City Chief (@City_Chief) March 31, 2024
– Poor transfer window
– Injuries to key players
– players off form
Pep is also at fault with his tactical set up in important PL games. pic.twitter.com/I7csLlWGiW
“ലിവർപൂൾ ആണ് ഇപ്പോൾ ഫസ്റ്റ് പൊസിഷനിൽ ഉള്ളത്.ഇനിയും 9 മത്സരങ്ങൾ കൂടി മുന്നോട്ടു പോകാൻ ഉണ്ട്. എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്നു കാണാം. നിലവിൽ കിരീടഫേവറേറ്റുകൾ ലിവർപൂളാണ്.സെക്കന്റ് ഫേവറേറ്റുകൾ ആഴ്സണൽ ആണ്.ഞങ്ങൾ മൂന്നാമതാണ് ഉള്ളത്.ആരാണോ ടോപ്പിൽ ഉള്ളത് അവരാണ് ഫേവറേറ്റുകൾ.ഞങ്ങളുടെ കൈകളിൽ നേരത്തെ ഉണ്ടായിരുന്നു, ഇപ്പോൾ അത് ഞങ്ങളുടെ കൈകളിൽ അല്ല “ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ഒന്നാം സ്ഥാനത്തുള്ള ലിവർപൂളും രണ്ടാം സ്ഥാനത്തുള്ള ആഴ്സണലും തമ്മിൽ രണ്ട് പോയിന്റിന്റെ വ്യത്യാസമാണ് ഉള്ളത്. അതേസമയം സിറ്റിയും ലിവർപൂളും തമ്മിൽ മൂന്ന് പോയിന്റിന്റെ വ്യത്യാസമുണ്ട്.ഇനി ആസ്റ്റൻ വില്ല,ക്രിസ്റ്റൽ പാലസ് എന്നിവരൊക്കെയാണ് സിറ്റിയുടെ എതിരാളികൾ.അതിനുശേഷമാണ് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ കളിക്കുക.