കിച്ച ക്വാരഷ്ക്കേലിയ പ്രീമിയർ ലീഗിലേക്ക് എത്തുമോ? സ്വന്തമാക്കാൻ വമ്പന്മാർ!

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗ് കിരീടം നാപോളി സ്വന്തമാക്കിയപ്പോൾ അതിൽ നിർണായക പങ്കുവഹിച്ച സൂപ്പർ താരമാണ് കിച്ച ക്വാരഷ്ക്കേലിയ. തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം കഴിഞ്ഞ സീസണിൽ നടത്തിയിരുന്നത്. 34 ലീഗ് മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 10 അസിസ്റ്റുകളും ഈ ജോർജിയൻ താരം സ്വന്തമാക്കിയിരുന്നു.ഇതോടെ താരത്തിന്റെ മൂല്യം കുതിച്ചുയരുകയും ചെയ്തിരുന്നു.

മാത്രമല്ല ഫുട്ബോൾ ലോകത്തെ ഒരുപാട് വമ്പൻ ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള നീക്കങ്ങൾ ഒന്നും നടത്തിയിരുന്നില്ല. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ ഈ താരത്തെ സ്വന്തമാക്കാൻ താല്പര്യപ്പെടുന്നുണ്ട്.നാപോളിയുടെ സ്പോട്ടിംഗ് ഡയറക്ടറുമായി വളരെ നല്ല ബന്ധമാണ് ആഴ്സണലിന് ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന് വേണ്ടി ഗണ്ണേഴ്സ് ഓഫർ നൽകിയേക്കാം.ഗോൾ ഡോട്ട് കോമാണ് ഈ വാർത്ത പങ്കുവെച്ചിട്ടുള്ളത്.

പക്ഷേ കിച്ച ക്വാരഷ്ക്കേലിയയെ സ്വന്തമാക്കുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്തെന്നാൽ നാപ്പോളി അദ്ദേഹത്തെ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അത്ര വേഗത്തിൽ അദ്ദേഹത്തെ വിട്ടു നൽകാൻ നാപോളി ഒന്നുമില്ല.ഈ താരത്തെ സ്വന്തമാക്കണമെങ്കിൽ ഒരു റെക്കോർഡ് ഓഫർ തന്നെ ആഴ്സണൽ നൽകേണ്ടിവരും. അത്തരത്തിലുള്ള ഒരു റെക്കോർഡ് ഓഫർ ആഴ്സണലിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ താരത്തെ ടീമിലേക്ക് എത്തിക്കണമെങ്കിൽ ഈ പ്രീമിയർ ലീഗ് ക്ലബ്ബിന് ഒരുപാട് സങ്കീർണതകൾ മറികടക്കേണ്ടി വരും.

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത് താരമാണ് കീച.താരവും റയലിനെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഈ സമ്മറിൽ താരത്തിന് വേണ്ടി നീക്കങ്ങൾ ഒന്നും നടത്താൻ റയൽ ഉദ്ദേശിക്കുന്നില്ല. ഭാവിയിൽ മാത്രമായിരിക്കും റയൽ മാഡ്രിഡ് ഈ സൂപ്പർതാരത്തെ പരിഗണിക്കുക. അതേസമയം മറ്റൊരു നാപ്പോളി താരമായ ഒസിംഹന് വേണ്ടി പല വമ്പൻ ക്ലബ്ബുകളും അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *